KeralaLatest NewsNews

അരിവാൾ പ്രതിനിധാനം ചെയ്യുന്ന കർഷകർക്ക് ജീവിക്കേണ്ടേ? പതാകയിൽ വയ്ക്കാൻ മാത്രമുള്ളതല്ല അരിവാൾ: ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : പുല്ലരിയാൻ അരിവാളുമായി പോയ ക്ഷീരകർഷക പിഴ ചുമത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീജിത്ത് പണിക്ക‌ർ. 50,000 രൂപ വായ്‌പയെടുത്ത് പശുവിനെ വാങ്ങി ഉപജീവനം നടത്തുന്ന ക്ഷീര കർഷകനെ പിഴചുമത്തിയെന്നും കൊടിയിൽ വയ്‌ക്കാൻ മാത്രമുള‌ളതല്ല അരിവാളെന്നും ശ്രീജിത്ത് പണിക്ക‌ർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  ഇന്ത്യയിൽ അടിയന്തര അനുമതി ലഭിക്കുന്നതിന് സമർപ്പിച്ച അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ

കുറിപ്പിന്റെ പൂർണരൂപം :

പതാകയിൽ വയ്ക്കാൻ മാത്രമുള്ളതല്ല അരിവാൾ.

അൻപതിനായിരം രൂപ വായ്പയെടുത്ത് പശുവിനെ വാങ്ങി ഉപജീവനം നടത്തിവന്ന ക്ഷീരകർഷകനെയാണ്, ഒറ്റയ്ക്ക് അരിവാളെടുത്ത് പുല്ലരിയാൻ പോയപ്പോൾ പിടിച്ച് പിഴ ചുമത്തിയത്. അതും ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത്. അരിവാൾ പ്രതിനിധാനം ചെയ്യുന്ന കർഷകർക്ക് ജീവിക്കേണ്ടേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button