Latest NewsKeralaNewsIndia

ഇരയുടെ ആവശ്യത്തെ എതിർക്കില്ല, വിവാഹം ഒരാളുടെ വ്യക്തിപരമായ തീരുമാനം: കൊട്ടിയൂർ കേസിലെ പുതിയ ട്വിസ്റ്റിൽ സർക്കാർ

ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഇതിനായി ജാമ്യം അനുവദിച്ച് തരണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച പ്രതി റോബിൻ വടക്കുംചേരിയെ തള്ളി സംസ്ഥാന സർക്കാർ. പീഡനക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന മുൻ വൈദികൻ റോബിൻ വടക്കുംചേരിയ്‌ക്ക് ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ വ്യക്തമാക്കി. വിവാഹത്തിന്റെ പേരിൽ യാതൊരു ഇളവും നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടും.

Also Read:കൊരട്ടിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: മുഖ്യപ്രതിയായ മലപ്പുറം സ്വദേശി ഒളിവിൽ, 3 പേർ പിടിയിൽ

എന്തിന്റെ പേരിലായാലും ജാമ്യം കിട്ടിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സർക്കാർ വാദം. പ്രതിയെ വിവാഹം കഴിക്കണമെന്ന ഇരയുടെ ആവശ്യത്തെ എതിർക്കുന്നില്ലെന്നും അത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും സർക്കാർ വ്യക്തമാക്കി. വിവാഹം സംബന്ധിച്ച വിഷയത്തിൽ കോടതി സ്വീകരിക്കുന്ന നിലപാട് സർക്കാർ അഗീകരിക്കുമെന്നാണ് റിപ്പോർട്ട്. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആദ്യം ഹർജി സമർപ്പിച്ചത് ഇരയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതിയുടെ ഹർജി. ഇരുവരുടേയും ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

നേരത്തെ ഇരയെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിക്കണമെന്ന റോബിൻ വടക്കുംചേരിയുടെ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം അനുവദിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്ന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button