Latest NewsIndiaNews

വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്തൽ: ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും ഹോട്ട്‌ലൈൻ സ്ഥാപിച്ചു

ന്യൂഡൽഹി: വടക്കൻ സിക്കിം മേഖലയിൽ ഹോട്ട്‌ലൈൻ സ്ഥാപിച്ച് ഇന്ത്യൻ സൈന്യവും ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയും. യഥാർത്ഥ നിയന്ത്രണരേഖയിൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെ സൈന്യങ്ങളും ഹോട്ട്‌ലൈൻ സ്ഥാപിച്ചത്. അതിർത്തികളിലെ വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിന് വേണ്ടി കൂടിയാണ് നടപടി.

Read Also: സാധാരണക്കാര്‍ക്ക് പൊലീസിന്റെ സമ്മാനത്തിനു പുറമെ സര്‍ക്കാരിന്റെ ഓണക്കിറ്റ് തലോടല്‍, പരിഹസിച്ച് പി.കെ.അബ്ദുറബ്ബ്

ചൈനീസ് സൈനിക ദിനമായ ഓഗസ്റ്റ് ഒന്നിനാണ് ഹോട്ട്‌ലൈൻ സ്ഥാപിച്ചത്. ഇരു സൈന്യങ്ങളുടെയും ഗ്രൗണ്ട് കമാൻഡർമാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ ഹോട്ട്‌ലൈൻ വഴി കൈമാറി. വിവിധ മേഖലകളിലുളള ഈ ഹോട്ട്‌ലൈൻ അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്താൻ സഹായിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.

2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ സംഘർഷമുണ്ടായതോടെയാണ് ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിലുള്ള ബന്ധം വഷളായത്. അതിർത്തിയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം അവസാനിപ്പിക്കുന്നതിനുമായി സൈനിക തലത്തിലും സർക്കാർ തലത്തിലും നിരവധി ചർച്ചകൾ നടന്നിരുന്നു. കഴിഞ്ഞ ദിവസവും ഇരുസൈന്യത്തിലെയും ഉന്നത കമാൻഡർമാർ ചർച്ച നടത്തിയിരുന്നു. 9 മണിക്കൂറോളം നേരമാണ് കഴിഞ്ഞ ദിവസം ചർച്ച നടന്നത്.

Read Also: വിസ്മയയുടെ കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു: ക്രിമിനല്‍ അഭിഭാഷകന്‍ മോഹന്‍രാജ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടർ

shortlink

Related Articles

Post Your Comments

Related Articles


Back to top button