ന്യൂയോര്‍ക്ക്: ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്നുമുതല്‍. ആഗോള സമാധാനത്തെ മുന്‍നിര്‍ത്തിയുള്ള വിഷയങ്ങളാണ് ഇന്ത്യ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുക. ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്ന അംഗീകരമാണിതെന്ന് സഭ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി പറഞ്ഞു.
അദ്ധ്യക്ഷം വഹിക്കുന്ന രാജ്യത്തിന്റെ ഉന്നത തല ഭരണനേതൃത്വത്തിന് സുരക്ഷാ കൗണ്‍സിലിന്റെ വിവിധ യോഗങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും യോഗങ്ങളില്‍ പങ്കെടുക്കും. ലോകരാജ്യങ്ങളെ ബാധിക്കുന്ന മൂന്ന് കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഇന്ത്യ വിഷയങ്ങള്‍ അവതരിപ്പിക്കുകയെന്ന് വിദേശകാര്യവകുപ്പ് വ്യക്തമാക്കി.
Read Also: ജനസംഖ്യ നിയന്ത്രണത്തിനുള്ള നയം വേണമെന്ന് ആര്‍എസ്എസ്: സമിതിയെ നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
സമുദ്രമേഖലാ സുരക്ഷ, സമാധാന സേനകളുടെ പ്രവര്‍ത്തനം, ഭീകരവിരുദ്ധ പ്രവര്‍ത്തനം എന്നീ മൂന്ന് കാര്യങ്ങളിലൂന്നിയാണ് ഇന്ത്യ സുരക്ഷാ കൗണ്‍സിലില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുക. ഇന്ത്യ ഭീകരതയ്‌ക്കെതിരെ എടുക്കുന്ന നിലപാടുകള്‍ ലോകരാജ്യങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.
Post Your Comments