തൃശൂര്‍: കരുവന്നൂർ ബാങ്കിനെ നഷ്ടത്തിലേക്ക് നയിക്കാൻ ഗുണനിലവാരമില്ലാത്ത മരുന്ന് ശേഖരവും കാരണമായെന്ന് റിപ്പോർട്ട്. ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വാങ്ങിയതിലൂടെ 1.15 കോടിയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
രജിസ്ട്രാറുടെ താക്കീതിനു ചെവികൊടുക്കാതെ ഗുണനിലവാരമില്ലാത്ത മരുന്നുകൾ വീണ്ടും നീതി സ്റ്റോറിലേക്ക് വാങ്ങുകയായിരുന്നു. ഇടപാട് രേഖപ്പെടുത്തിയ ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിവച്ചിരുന്നു. 91.43 ലക്ഷം രൂപ മുന്‍കൂര്‍ അനുവദിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്ന് നീതി സ്റ്റോറുകളില്‍നിന്ന് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 10.28 ലക്ഷത്തിന്റെ വസ്തുക്കള്‍ കാണാതായി. ഇതിന്റെ നഷ്ടം ചുമതലയുണ്ടായിരുന്ന ജീവനക്കാരില്‍നിന്ന് ഈടാക്കാനായിരുന്നു ഓഡിറ്റ് നിര്‍ദേശം. ഇതും അവഗണിക്കുകയായിരുന്നു.
വളം വില്‍പന, റബ്കോ ഉല്‍പന്ന കേന്ദ്രങ്ങൾ, ഹാര്‍ഡ് വെയര്‍-ഗ്യാസ് ഏജന്‍സി, സൂപ്പര്‍മാര്‍ക്കറ്റ്, എന്നിവിടങ്ങളിലുമായി 1.69 കോടിയുടെ വസ്തുക്കള്‍ സ്റ്റോക്കില്‍ കാണാനില്ലെന്നും പൂഴ്ത്തിവെച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Post Your Comments