തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ നയം മാറ്റുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നാളെ ചേരുന്ന സംസ്ഥാന തല കോവിഡ് അവലോകനയോഗം പുതിയ സമീപനത്തിന് രൂപം നൽകും. കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങളും പരിഗണിക്കും.
മെയ് നാലുമുതൽ സംസ്ഥാനത്ത് നടപ്പാക്കിയ വാരാന്ത്യ ലോക്ക് ഡൗൺ ഗുണകരമല്ലെന്നാണ് വിലയിരുത്തൽ. വാരാന്ത്യ ലോക്ക് ഡൗൺ മൂലം വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലും കടകളിലും നിരത്തുകളിലും വൻ തിരക്കാണ്. ഇത് കോവിഡ് വ്യാപനം ശക്തിപ്പെടുത്തുന്നു. ആഴ്ചയിൽ മൂന്ന് ദിവസം കടകൾ അടച്ചിടുന്നത് ഒഴിവാക്കി എല്ലാ ദിവസം തുറക്കാനും കൂടുതൽ സമയം പ്രവർത്തിക്കാനും അനുമതി നൽകാൻ ആലോചനയുണ്ട്. അടച്ചിടൽ ഒഴിവാക്കി ആൾക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കോവിഡ് പ്രോട്ടോക്കോളാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതി തയ്യാറാക്കുന്നത്.
Read Also : ലോക രാജ്യങ്ങൾക്കിടയിൽ തലയുയർത്തി ഇന്ത്യ: ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗത്തിൽ ഇന്ത്യ അദ്ധ്യക്ഷത വഹിക്കും
ടി.പി.ആർ. നിരക്കും രോഗികളുടെ എണ്ണവും മാത്രം മാനദണ്ഡമാക്കി പൊതു നിയന്ത്രണം വേണ്ടെന്ന നിലപാടിലാണ് വിദഗ്ധ സമിതി. പകരം, ടി.പി.ആർ. കൂടിയ ഇടങ്ങൾ മൈക്രോ കണ്ടയിൻമെന്റ് മേഖലകളാക്കി തിരിച്ച് നിയന്ത്രണം കൊണ്ടു വരും. എന്നാൽ വിവാഹം, മരണം, മറ്റു പൊതുചടങ്ങുകൾ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം തുടരും.
Post Your Comments