NattuvarthaLatest NewsKeralaIndiaNews

ഉപഭോക്താക്കൾക്ക് കൂടുതൽ മണ്ണെണ്ണ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ: ഈ കാർഡുകൾക്ക് പ്രത്യേക പരിഗണന

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് അധിക മണ്ണെണ്ണ നൽകാനൊരുങ്ങി സർക്കാർ. റേഷന്‍കടകള്‍ വഴി ഈ മാസം അധിക മണ്ണെണ്ണ നല്‍കുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലിറ്ററും മറ്റു കാര്‍ഡ് ഉടമകള്‍ക്ക് അര ലീറ്ററും വീതം മണ്ണെണ്ണ അധികമായി നല്‍കാനാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉത്തരവ്.

Also Read:വാക്‌സിനെതിരെ വ്യാജ സന്ദേശം: ഒരു പണിയും ഇല്ലെങ്കിൽ അടുക്കളേൽ ചെന്ന്‌ ജീരകമോ കടുകോ എടുത്ത്‌ എണ്ണൂ എന്ന് ഡോ ഷിംന അസീസ്‌

കേരളീയരുടെ ആഘോഷമായ ഓണം, ബക്രീദ് ഉത്സവകാലം എന്നിവ കണക്കിലെടുത്താണ് അധിക മണ്ണെണ്ണ നല്‍കുന്നത്. കേന്ദ്ര വിഹിതം കുറവായതിനാല്‍ നിലവില്‍ മൂന്ന് മാസത്തിലൊരിക്കലാണു മണ്ണെണ്ണ വിതരണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേന്ദ്രത്തില്‍ നിന്നു ലഭിച്ച മണ്ണെണ്ണയില്‍ 1,44,851 ലീറ്റര്‍ കോട്ടയം ജില്ലയിലെ റേഷന്‍ കടകളിലുള്ളതും കേന്ദ്രം നേരത്തേ അനുവദിച്ചതില്‍ 1,00,44 കിലോ ലീറ്റര്‍ മണ്ണെണ്ണ നീക്കിയിരിപ്പുള്ളതും കണക്കിലെടുത്താണ് ഈ മാസം കൂടുതല്‍ വിതരണം ചെയ്യുന്നത്.

അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളം കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതസാഹചര്യങ്ങളെല്ലാം കൂടുതൽ ദുർഘടമായി മാറിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button