Latest NewsNewsIndia

കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പ്: എപ്പോൾ ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് സിഎസ്‌ഐആർ ഡയറക്ടർ

ഹൈദരാബാദ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ.ശേഖർ മണ്ഡെ. കോവിഡിന്റെ അടുത്ത തരംഗം തീർച്ചയായും ഉണ്ടാകുമെന്നും പക്ഷേ അത് എപ്പോൾ, എങ്ങനെ ഉണ്ടാകുമെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനേഷനും മാസ്‌ക് ധരിക്കുന്നതും തീർച്ചയായും മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഇരയായ പെൺകുട്ടിയെ കെട്ടാൻ തയ്യാറായ റോബിൻ നാളെ വാഴ്ത്തപ്പെട്ടവനായേക്കാം, ബുദ്ധിയുദിച്ചത് റോബിൻ്റെ തലയിൽ: വിമർശന കുറിപ്പ്

കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കപ്പെടുത്തുന്നതല്ല. ഡെൽറ്റ വകഭേദം മോശമാണ്. പക്ഷേ, പക്ഷേ ഡെൽറ്റ പ്ലസ് വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ വിവരങ്ങൾ വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചു.

യു.കെ., യൂറോപ്പ്, യു.എസ്. തുടങ്ങിയ ഇടങ്ങൾ അടുത്ത തരംഗത്തിന് സാക്ഷ്യം വഹിച്ചു. അതിനാൽ ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ‘വാക്സിനേഷൻ ഗുണകരമാണെന്നതിന് നിരവധി ശാസ്ത്രീയ തെളിവുകളുണ്ട്. കോവിഡ് വൈറസിന്റെ ജനിതക നിരീക്ഷണം അടുത്ത മൂന്ന് വർഷത്തേക്ക് കൂടി തുടരണമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ക്രെഡിറ്റിന് വേണ്ടിയല്ല, ഉദ്ഘാടനത്തിന് താൽപ്പര്യമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു: മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button