NattuvarthaLatest NewsKeralaNews

വിദ്യാർത്ഥിനികളെ മനീഷ് പീഡനത്തിന് ഇരയാക്കിയത് കാമുകിയുടെ വീട്ടിൽ വെച്ച്: പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ

വിദ്യാർത്ഥിനിയോടും, മാതാവിനോടും അദ്ധ്യാപകൻ പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും, നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുന്നതുമായ ശബ്ദരേഖകളും പുറത്തു വന്നു

കോഴിക്കോട് : പോക്സോ കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്‌കൂളിലെ കായികാദ്ധ്യാപകന്‍ വി.ടി മനീഷ് കുട്ടികളെ സ്ഥിരമായി പീഡനത്തിന് ഇരയാക്കിയത് നെല്ലിപൊയിലിലുള്ള സഹായിയായ സ്ത്രീയുടെ വീട്ടില്‍ വെച്ചാണെന്ന് വെളിപ്പെടുത്തൽ. പീഡനത്തിനിരയായ പെണ്‍കുട്ടികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം അദ്ധ്യാപക – വിദ്യാർത്ഥി ബന്ധത്തെ കുട്ടി തെറ്റിദ്ധരിച്ചുവെന്നും വിദ്യാര്‍ത്ഥിയോടുള്ള സ്നേഹം കൊണ്ടാണ് കെട്ടിപ്പിടിച്ചതെന്നുമായിരുന്നു മനീഷും ഭാര്യയും പരാതിപ്പെട്ട വിദ്യാർത്ഥിനിയോട് ഫോണിലൂടെ പറഞ്ഞത്.

വിദ്യാര്‍ത്ഥിനികളെ അധിക ദിവസവും താമസിപ്പിച്ചത് സ്കൂളിൽ നിന്നും 30 കിലോമീറ്ററിലധികം ദൂരമുള്ള നെല്ലിപൊയിലിലെ വീട്ടിലായിരുന്നു എന്നും കുട്ടികളെ പീഡനത്തിനിരയാക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്‍കിയത് വീട്ടുടമസ്ഥയായ സ്ത്രീയാണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിന് സമീപം വാടക കെട്ടിടത്തില്‍ താമസ സൗകര്യമുണ്ടായിരുന്നപ്പോഴാണ് വിദ്യാര്‍ത്ഥിനികളെ ഇത്ര ദൂരത്തിൽ താമസിപ്പിച്ചത്.

ഇവിടെവെച്ച് കുട്ടികളെ ഒറ്റക്ക് പീഡനത്തിന് ഇരയാക്കിയതായും മൂന്നും നാലും കുട്ടികളെ കൊണ്ട് അദ്ധ്യാപകന്റെ ശരീരത്തില്‍ മസാജ് ചെയ്യിപ്പിച്ചിരുന്നതായും വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അദ്ധ്യാപകന്റെ നിർദേശങ്ങൾക്ക് വഴങ്ങാത്തവര്‍ക്കെതിരെ അസഭ്യം പറയുന്നതും, മർദ്ദിക്കുന്നതും പതിവാണെന്നും കുട്ടികൾ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിനിയുടെ മാതാവ് ഈ വീട്ടില്‍ എത്തിയപ്പോൾ അദ്ധ്യാപകന്റെ മുറിയില്‍ നിന്നും കുട്ടികള്‍ പിന്‍വാതിലിലൂടെ പുറത്തേക്ക് ഓടുന്നതാണ് കണ്ടത്.
ഇതോടെ അവർ മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.

അതേസമയം, വിദ്യാർത്ഥിനിയെ തിരികെയെത്തിക്കാന്‍ അദ്ധ്യാപകന്റെ സഹായിയായ സ്ത്രീ തന്ത്രങ്ങള്‍ പറഞ്ഞ് കൊടുക്കുന്നതും, കുട്ടിയുടെ അമ്മ വന്ന അവസരത്തില്‍ നടന്ന സംഭവങ്ങള്‍ വിവരിക്കുന്നതുമായ ശബ്ദരേഖകളും പുറത്ത് വന്നിരുന്നു. വിദ്യാർത്ഥിനിയോടും, മാതാവിനോടും അദ്ധ്യാപകൻ പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും, നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുന്നതുമായ ശബ്ദരേഖകളും പുറത്തു വന്നു.

സംഭവത്തിൽ അദ്ധ്യാപകന്റെ വലംകൈയ്യായ സീനിയര്‍ കായികതാരമായ വിദ്യാര്‍ത്ഥിനിയുടെ പങ്കിനെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മറ്റ് വിദ്യാർത്ഥിനികളെ അദ്ധ്യാപകന്റെ കിടപ്പുമുറിയില്‍ എത്തിക്കാന്‍ സീനിയറായ ഈ വിദ്യാര്‍ത്ഥിനി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും കുട്ടികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

നിരവധി കുട്ടികളെ മനീഷ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെങ്കിലും കുറച്ച് പേര്‍ മാത്രമേ പരാതിയുമായി രംഗത്ത് വന്നിട്ടുള്ളൂ. രണ്ട് പോക്സോ കേസ് അടക്കം അഞ്ച് കേസുകള്‍ ഇയാൾക്കെതിരെ രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്റെ ബന്ധുവീട്ടില്‍ വെച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് താമരശ്ശേരി സ്‌കൂളിലെ കായികാദ്ധ്യാപകന്‍ വി.ടി മനീഷിനെ താമരശ്ശേരി പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button