Latest NewsIndia

ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി ഖാലിസ്താന്‍ ഭീകരര്‍

പഞ്ചാബിനെ സ്വതന്ത്രമാക്കിയാല്‍ അടുത്ത ലക്ഷ്യം ഹിമാചല്‍ പ്രദേശ് ആണെന്നും ഭീകരന്‍

ന്യൂഡൽഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി ഖാലിസ്താന്‍ ഭീകരര്‍. സംസ്ഥാനത്ത് മുഖ്യമന്ത്രിയെ ദേശീയ പതാക ഉയര്‍ത്താന്‍ സംഘടന അനുവദിക്കില്ലെന്നാണ് ഭീഷണി. ഗുരുപത്‌വന്ദ് സിംഗ് പന്നുന്‍ എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോണ്‍ വന്നത്.

ഹിമാചല്‍ പ്രദശ് പഞ്ചാബിന്റെ ഭാഗമാണ്. പഞ്ചാബിനെ സ്വതന്ത്രമാക്കിയാല്‍ അടുത്ത ലക്ഷ്യം ഹിമാചല്‍ പ്രദേശ് ആണെന്നും ഭീകരന്‍ പറഞ്ഞതായി ജയ്‌റാം താക്കൂര്‍ പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് മേഖലയിലെ സുരക്ഷ വര്‍ധിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button