തിരുവനന്തപുരം: ജീവന്റെ ജീവനായ ഭർത്താവ് അപകടത്തിൽ മരണപ്പെട്ടപ്പോൾ മാതൃകയായി ഭാര്യ. തന്റെ എല്ലാമായ ഭർത്താവിന്റെ അവയവങ്ങൾ ആറ് പേർക്കാണ് ദാനം ചെയ്യാൻ ഭാര്യ അനുവദിച്ചത്. മാതൃകയായ ഒരു കുടുംബത്തിന് ഡോക്ടറുടെ ആദരവ്. മസ്തിഷ്‌ക മരണം സംഭവിച്ച ഭര്‍ത്താവ് ജെറി വര്‍ഗ്ഗീസിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച ഭാര്യ ലിന്‍സിയെയും കുടുംബത്തെയും അഭിനന്ദിക്കുന്നതായി ഡോക്‌ടറും ആശുപത്രി അധികൃതരും വ്യക്തമാക്കി.
Also Read:ഓടുന്ന ട്രെയിനിൽ ചാടിക്കയറിയ യുവതി അപകടത്തിൽപ്പെട്ടു: ജീവിതം സിനിമയല്ലെന്ന് റെയില്‍വേ മന്ത്രാലയം
സ്വന്തം ജീവിതം മാത്രമായിരുന്നില്ല തന്റെ ഭർത്താവ് ആഗ്രഹിച്ചിരുന്നതെന്നും മറ്റുള്ളവരുടെ ജീവിതത്തിലും നന്മ ഉണ്ടാകാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്ത ആളാണെന്നും ലിൻസി പറയുന്നു. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിച്ചിരുന്ന അദ്ദേഹത്തിന്റെ അവയവങ്ങൾ മറ്റുള്ളവരിൽ ജീവൻ നിലനിർത്തുമെങ്കിൽ അതിലും വലുത് വേറെ എന്ത് വേണമെന്നാണ് ലിൻസി ചോദിക്കുന്നത്. ജെറിയുടെ ശരീരത്തിലെ ഒരോ ഇഞ്ചും ഈ സമൂഹത്തിനായി ഉപകാരപ്പെടേണ്ടത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന വലിയൊരു നീതിയാണെന്നും ആ ആഗ്രഹമാണ് താന്‍ നിറവേറ്റിയതെന്നും യുവതി വികാരഭരിതയായി പറയുന്നു. അച്ഛന്റെ അവയവയങ്ങള്‍ മറ്റുള്ളവരിൽ ജീവിക്കുന്നു എന്നറിയുന്നത് തന്റെ മകൾക്ക് ഏറെ പ്രചോദനമാണെന്നും യുവതി പറയുന്നു.
ആറു പേര്‍ക്കാണ് ജെറിയുടെ അവയവങ്ങൾ ദാനം ചെയ്തത്. വൃക്കയും കരളും കണ്ണുകളും ഹൃദയധനമനിയുമടക്കമാണ് ദാനം ചെയ്തത്. ലിന്സിയുടെ തീരുമാനത്തെ ജെറിയുടെ മാതാപിതാക്കളും പിന്തുണച്ചു. മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ ഭാര്യ ലിന്‍സിയുടെ കാലുതൊട്ട് വന്ദിച്ചുകൊണ്ടാണ് ന്യൂറോ സര്‍ജന്‍ ഡോ. എച്ച്.വി.ഈശ്വര്‍ നന്ദി അറിയിച്ചത്. കൃത്യസമയത്ത് ഒരു കുടുംബം കാണിച്ച സന്മനസ്സ് സമൂഹത്തിന് മാതൃകയാണെന്നും ഈശ്വര്‍ ചൂണ്ടിക്കാട്ടി.
Post Your Comments