തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ചാണ് നടപടി സ്വീകരിച്ചത്. ഇതിന്റെ പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.
പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്സ് ആപ്പില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന് എന്ന് പരിചയപ്പെടുത്തുന്ന ശബ്ദ സന്ദേശം, എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നതെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ വകുപ്പില്‍ ആരോഗ്യവകുപ്പ് സ്പെഷ്യല്‍ ഡയറക്ടര്‍ എന്ന തസ്തിക ഇല്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ശബ്ദ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റണെന്നും അതിനാല്‍ ജനങ്ങള്‍ ഇതു വിശ്വാസത്തിലെടുക്കരുതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Post Your Comments