ഇംഫൽ : മണിപ്പൂർ മുൻ കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായിരുന്ന ഗോവിന്ദാസ് കോന്തൗജം ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.
ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന ചടങ്ങിൽ രാജ്യസഭാ എംപി അനിൽ ബാലുനി, സംബീത് പത്ര എന്നിവരും പങ്കെടുത്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് വേണ്ടി പ്രവർത്തിക്കുമെന്നും വലിയ വിജയം നേടിക്കൊടുക്കുമെന്നും പാർട്ടി പ്രവേശനത്തിന് ശേഷം ഗോവിന്ദാസ് പറഞ്ഞു. 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. എന്നാൽ ഒരു സർക്കാർ രൂപീകരിക്കാൻ ബിജെപിക്കാണ് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Read Also : ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്
കഴിഞ്ഞ മാസമാണ് മണിപ്പൂർ എംഎൽഎ സ്ഥാനവും കോൺഗ്രസ് പാർട്ടി അംഗത്വവും ഗോവിന്ദാസ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടി അംഗത്വം രാജിവെയ്‌ക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.
Post Your Comments