Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: ഏഴാം ദിനം പിന്നിടുമ്പോഴും ചൈന തന്നെ മെഡൽ വേട്ടയിൽ ഒന്നാമത്

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഏഴാം ദിനം പിന്നിടുമ്പോൾ ചൈന മുന്നേറ്റം തുടരുന്നു. ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ മിക്സഡ് ഡബിൾസ് എന്നീ ഇനങ്ങളിലും നീന്തലിലും സ്വർണവേട്ട തുടരുന്ന ചൈന നാല് സ്വർണ മെഡലുകളാണ് ഇന്ന് കൂട്ടിച്ചേർത്തത്. ആകെ 19 സ്വർണവും 11 വെള്ളിയും 11 വെങ്കലവും സഹിതം 41 മെഡലുകളാണ് ചൈനയ്ക്കുള്ളത്.

രണ്ടും മൂന്നും സ്ഥാനങ്ങളിൽ യഥാക്രമം ജപ്പാനും അമേരിക്കയും തുടരുകയാണ്. ജപ്പാന് ഇന്ന് രണ്ട് സ്വർണം നേടി. 17 സ്വർണവും 4 വെള്ളിയും 7 വെങ്കലവും അടക്കം 28 മെഡലുകളാണ് ഇതുവരെ ആതിഥേയരുടെ സമ്പാദ്യം. അമേരിക്കയ്ക്ക് 14 സ്വർണമാണുള്ളത്. 14 സ്വർണവും 16 വെള്ളിയും 11 വെങ്കലവുമാണ് അമേരിക്കയുടെ സമ്പാദ്യം.

Read Also:- ഇന്ത്യയിലെ ഏറ്റവും അപകടകരമായ, പേടിപ്പെടുത്തുന്ന 5 വിനോദ സഞ്ചാര കേന്ദ്രങ്ങൾ: അത്ര ധൈര്യമുള്ളവർക്ക് മാത്രം പോകാം

10 സ്വർണവുമായി റഷ്യൻ ഒളിമ്പിക്സ് കമ്മിറ്റി നാലാമതും 9 സ്വർണവുമായി ഓസ്‌ട്രേലിയ അഞ്ചാമതുമാണ്. ഒരു വെള്ളി മാത്രമുള്ള ഇന്ത്യ 52-ാം സ്ഥാനത്താണ്. ബോക്സിങ്ങിൽ ലോവ്‌ലിന ബോർഗൊഹൈൻ മെഡൽ ഉറപ്പിച്ചെങ്കിലും നിലവിൽ ഇന്ത്യക്ക് ഒരു വെള്ളി മെഡൽ മാത്രമേയുള്ളു. മൂന്ന് സ്വർണമുള്ള കൊറിയയുടെ അമ്പെയ്ത്ത് താരം ആൻ സാൻ ആണ് വ്യക്തിഗത മികവിൽ മുന്നിൽ നിൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button