
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിക്കടിയുള്ള നിലപാട് മാറ്റത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. നേരത്തെ വ്യാപാരി നേതാക്കൾ എല്ലാ ദിവസവും കടകൾ തുറക്കണം എന്നാവശ്യപ്പെട്ടപ്പോൾ, എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കണമെന്നും നോക്കി കളിക്കണമെന്നും മുഖ്യമന്ത്രി ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, സർക്കാർ നിർദ്ദേശമനുസരിച്ച് മാനദണ്ഡങ്ങൾ പാലിച്ചിട്ടും സംസ്ഥാനത്തെ കോവിഡ് നിരക്ക് കുറയാത്തതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു. എല്ലാ കാലത്തും പൂട്ടിയിടാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെതിരെയാണ് ശ്രീജിത്ത് പരിഹാസവുമായി രംഗത്ത് വന്നിട്ടുള്ളത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കട തുറക്കണം എന്നു പറഞ്ഞപ്പോൾ രണ്ടാഴ്ച്ച മുൻപ് ഡെയ്ബം — “നീയൊക്കെ നോക്കി കളിച്ചാൽ മതി.”
ഈ ആഴ്ച്ച — “ശെടാ, പൂട്ടിയിട്ടിട്ട് ഗുണമൊന്നും കാണുന്നില്ലല്ലോ.”
ചില കാലം ഡെയ്‌ബം ട്യൂബ്‌ലൈറ്റിന്റെ രൂപത്തിലും അവതരിക്കും!
Post Your Comments