ചവറ: സംസ്ഥാനത്ത് കോവിഡ് വാക്സിനെടുക്കാനെത്തുന്ന വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതി. നീണ്ടകര ഫൗണ്ടേഷന് താലൂക്കാശുപത്രി, ചവറ ടൈറ്റാനിയം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി.
Read Also: കേരളത്തിൽ അഞ്ച് വർഷത്തിനകം അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കും: മുഖ്യമന്ത്രി
തിക്കിലും തിരക്കിലുംപെട്ട് അവശരായി മണിക്കൂറുകളോളം വാക്സിനേഷന് കേന്ദ്രങ്ങളില്‍ നില്ക്കുന്നവരോട് പൊലീസ് സഭ്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് പറയപ്പെടുന്നു. രണ്ട് ദിവസമായി വാക്സിന് ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വാക്സിന് കേന്ദ്രത്തിലേക്ക് ഓണ്‍ലൈന്‍ ബുക്ക് ചെയ്തും അല്ലാതെയും ദൂരെസ്ഥലങ്ങളില്‍നിന്ന് പോലും വയോധികരടക്കമുള്ള നിരവധി പേരാണ് എത്തുന്നത്.
Post Your Comments