COVID 19KeralaLatest NewsNews

ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ : മന്ത്രി ജിആര്‍ അനില്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഇന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഇടപ്പഴഞ്ഞി റേഷന്‍ കടയിലാണ് ആദ്യ കിറ്റ് വിതരണം. അടുത്ത മാസം 18 ന് മുന്‍പ് കിറ്റ് പൂര്‍ണമായും വിതരണം ചെയ്യുകയാണ് ലക്ഷ്യം.

Read Also : അടച്ചുപൂട്ടലിനെതിരെ വ്യാപക പ്രതിഷേധം : ടിപിആർ അനുസരിച്ചുള്ള ലോക്ക്ഡൗണിൽ മാറ്റം വരുത്തിയേക്കും

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. 570 രൂപയുടെ കിറ്റാണ് കാര്‍ഡ് ഉടമയ്ക്ക് ലഭിക്കുക. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളക്പൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിന് ആവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയില്‍ ഒന്ന്, നെയ്യ്, ഉള്‍പ്പെടെയുള്ളവയും ഉണ്ടാകും.

16 ഇനം സാധനങ്ങള്‍ അടങ്ങുന്ന കിറ്റിലെ ശര്‍ക്കരവരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്. കഴിഞ്ഞ മാസങ്ങളിലേതു പോലെ എഎവൈ, മുന്‍ഗണന, മുന്‍ഗണനേതര സബ്‌സിഡി, മുന്‍ഗണനേതര നോണ്‍സബ്‌സിഡി ക്രമത്തിലാണ് കിറ്റ് വിതരണം നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button