ലഡാക്ക് സംഘർഷം: ഇന്ത്യ-ചൈന ഉന്നതല ചർച്ച പൂർത്തിയായി

ന്യൂഡൽഹി: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് നടന്ന 12 -ാം വട്ട ഇന്ത്യ-ചൈന കോർ കമാൻഡർ തല ചർച്ച അവസാനിച്ചു. 9 മണിക്കൂറോളം നേരമാണ് ചർച്ച നടന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് പ്രദേശമായ മോൾഡോയിൽ വെച്ചായിരുന്നു ചർച്ച. കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ നിന്നു സൈനികരെ പിൻവലിക്കുന്നതിനെ കുറിച്ചാണ് ഉദ്യോഗസ്ഥർ ചർച്ച ചെയ്തത്. സംഘർഷം തുടരുന്ന ഹോട്ട് സ്പ്രിങ്, ഗോഗ്ര എന്നിവിടങ്ങളെ കുറിച്ചും ചർച്ച നടന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ചർച്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Read Also: ‘ചില കാലം ഡെയ്‌ബം ട്യൂബ്‌ലൈറ്റിന്റെ രൂപത്തിലും അവതരിക്കും’: പിണറായി വിജയനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

മൂന്നരമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച വീണ്ടും പുനഃരാരംഭിച്ചത്. അവസാനവട്ട ചർച്ച നടന്നത് ഏപ്രിൽ ഒൻപതിനായിരുന്നു. കിഴക്കൻ ലഡാക്കിൽ സൈനിക സംഘർഷം തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ മോശമായി ബാധിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ അറിയിച്ചിതിന് പിന്നാലെയാണ് വീണ്ടും ചർച്ചകൾ തുടരാൻ തീരുമാനിച്ചത്.

Read Also: കോവിഡിനെ പിടിച്ചുകെട്ടിയെന്ന ചൈനയുടെ വാദം പൊളിയുന്നു: രാജ്യത്ത് ഡെല്‍റ്റ‍ വൈറസ് വകഭേദം രൂക്ഷം, വാക്‌സിനുകളിൽ അതൃപ്തി

Share
Leave a Comment