ആദ്യരാത്രിയില്‍ കിടക്കയില്‍ ചുവന്ന റോസാപ്പൂക്കള്‍ വിതറുന്നത് വെറുതെയല്ല. ഇതിനു പുറകില്‍ പല കാര്യങ്ങളുമുണ്ട്, കാരണങ്ങളുമുണ്ട്. വിവാഹദിവസത്തെ ടെന്‍ഷനും സ്‌ട്രെസുമെല്ലാം നവവധൂവരന്മാര്‍ക്ക് സാധാരണയാണ്. റോസാപ്പൂക്കള്‍ നാഡികളെ ശാന്തമാക്കുന്നതിനും ഇത്തരം ടെന്‍ഷനുകള്‍ ഒഴിവാക്കാനും ഏറെ നല്ലതാണ്. ഇതിന്റെ ഗന്ധം സ്‌ട്രെസ് ഒഴിവാക്കാനുള്ള ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കും.
ശാരീരികവും മാനസികവുമായ അടുപ്പം വളര്‍ത്തുവാന്‍ ഏറെ നല്ലതാണ് റോസ്. ഇത് സെക്‌സ് മൂഡുണ്ടാക്കുന്ന ഒന്നാണെന്നാണ് പറയുന്നത്. പാലില്‍ റോസ് ഇതള്‍ ഇട്ട് ആദ്യരാത്രിയില്‍ നല്‍കുന്നതും ഇതുകൊണ്ടാണ്.
പങ്കാളികള്‍ തമ്മിലുള്ള പ്രണയത്തെ സൂചിപ്പിയ്ക്കാന്‍ കൂടിയാണ് റോസ് ഉപയോഗിയ്ക്കുന്നത്. അതായത് പ്രണയം നിറഞ്ഞ, സുഗന്ധം നിറഞ്ഞ ജീവിതം. കൂടാതെ ബെഡ്‌റൂമില്‍ പൊതുമേ റൊമാന്റിക് മൂഡ് ഉണ്ടാക്കാന്‍ റോസിന് കഴിയും. റൊമാന്റിക് മൂഡിന് പൊതുവെ പങ്കാളികളെ പരസ്പരം ആകര്‍ഷിക്കാൻ കഴിയുകയും ചെയ്യും.
Post Your Comments