ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ ഭീകരമായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച പുലര്‍ച്ചെ സിര്‍മൗര്‍ ജില്ലയിലെ കാളിദംഗിലാണ് നൂറ് മീറ്ററോളം ദൈര്‍ഘ്യത്തിൽ ദേശീയ പാത ഉള്‍പ്പെടുന്ന മലയുടെ ഒരു ഭാഗം അടർന്നു വീണത്. സംഭവത്തെ തുടര്‍ന്ന് ദേശീയ പാത 707ല്‍ ഗതാഗതം മുടങ്ങി.
പവോന്‍ഡ സാഹിബ്- ഷില്ലായ് ഹട്‌കോട്ടി ദേശീയ പാതയിൽ മലയെ ചുറ്റി കടന്നുപോകുന്ന റോഡ് ഉള്‍പ്പെടുന്ന ഭാഗം ഇടിഞ്ഞ് താഴേക്ക് വീഴുന്നതാണ് വീഡിയോയില്‍ ഉള്ളത്. സംഭവത്തിൽ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ഹിമാചല്‍ മേഖലയില്‍ ഏതാനും ദിവസങ്ങളായി കനത്ത മഴയും മേഘവിസ്‌ഫോടനവും മൂലം നിരവധി സ്ഥലങ്ങളിൽ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. അതി ഭീകരമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് സിര്‍മൗര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Watch Dramatic Road Collapse After Landslide In Himachal Pradesh #landslide #Himachal pic.twitter.com/yi8an1mLEu
— Deepak Rana (@DeepakR85680) July 30, 2021
Post Your Comments