Latest NewsNewsWomenLife Style

സ്ത്രീകള്‍ കൊതിക്കുന്ന പുരുഷ സ്വഭാവങ്ങള്‍ എന്തെല്ലാം ?

ഭാവി ഭര്‍ത്താക്കന്മാരെക്കുറിച്ച് സങ്കല്‍പ്പങ്ങള്‍ എല്ലാ സ്ത്രീകള്‍ക്കും ഒരു നീണ്ട പട്ടിക തന്നെ ആയിരിക്കും. വിവാഹം എന്നത് വളരെ വലിയൊരു തീരുമാനം ആണ്. സന്തോഷവും സുഖവുമായി ജീവിതകാലം മുഴുവന്‍ പോകേണ്ട കാര്യമാണത്. പൊതുവില്‍ സ്ത്രീകള്‍ക്കും പ്രധാനമായും ഭാവി ഭര്‍ത്താക്കന്മാരെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഇവയാണ്.

തന്നെ ചിരിപ്പിക്കുന്ന ആളുകളെയാണ് സ്ത്രീകള്‍ക്ക് പൊതുവെ ഇഷ്ടം. ഭാവി ഭര്‍ത്താവിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. ധാരാളം തമാശ പറയുന്ന പുരുഷന്മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം. ഒപ്പം വളരെ വലിയ അളവില്‍ പിന്തുണ നല്‍കുന്ന പുരുഷന്മാരെയും സ്ത്രീകൾക്ക് ഇഷ്ട്ടമാണ്.

Read Also  :  ഓണക്കാലത്തെ കോവിഡ് നിയന്ത്രണ ഇളവുകൾ: തീരുമാനം അവലോകനത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി

ബന്ധങ്ങള്‍ ആരംഭിക്കുമ്പോള്‍ നിരവധി വാഗ്ദാനങ്ങള്‍ പലപ്പോഴും പുരുഷന്മാര്‍ നല്‍കാറുണ്ട്. എന്നാല്‍ മിക്ക പുരുഷന്മാരും ഇത് പാലിക്കാറില്ല. എന്നാല്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ ഓര്‍ത്തു വെച്ച് പാലിക്കപ്പെടുന്ന പുരുഷന്മാരെയും സ്ത്രീകൾ ആഗ്രഹിക്കാറുണ്ട്.

അതുപോലെ, മിക്ക സ്ത്രീകളും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്താണ് അവള്‍ പറയുന്നത് എന്നിനേക്കാള്‍ അതിനെ കേള്‍ക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാരെയും സ്ത്രീകള്‍ക്ക് ഇഷ്ടമാണ്.
അപ്രധാന കാര്യമാണെങ്കില്‍ പോലും അതിനെ വിമര്‍ശിക്കാതെ കേള്‍ക്കാന്‍ തയ്യാറാകുന്ന ഭര്‍ത്താക്കന്മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button