Latest NewsNewsIndiaCrime

ഇഷ്ട ആയുധം എകെ 47, ​പൊലീസിന്റെ വലയിലായ ലേഡി ഡോണ്‍ റിവോള്‍വര്‍ റാണിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത്

ഡല്‍ഹി-ഹരിയാന പൊലീസ് ആറു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന കുറ്റവാളിയാണ് സന്ദീപ്

ന്യൂ‍ഡല്‍ഹി: കൊട്ടേഷൻ കൊലപാതകങ്ങളിൽ ഏര്‍പ്പെട്ടിരുന്ന അന്താരാഷ്ട്ര സംഘത്തിലെ പ്രതികളായ രണ്ട് കൊടും കുറ്റവാളികള്‍ പൊലീസിന്റെ വലയിലായി. പന്ത്രണ്ട് സംസ്ഥാനങ്ങളിലായി നടത്തിയ മെ​ഗാ ഓപ്പറേഷന്റെ ഫലമായാണ് ഉത്തരേന്ത്യയിൽ കാലാ ജേഠേഡി എന്നറിയപ്പെടുന്ന സന്ദീപ്, റിവോള്‍വര്‍ റാണി എന്നറിയ‌പ്പെടുന്ന അനുരാധ ചൗദ്ധരി എന്നിവർ പിടിയിലായത്.

ഡല്‍ഹി-ഹരിയാന പൊലീസ് ആറു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന കുറ്റവാളിയാണ് സന്ദീപ്. കോണ്‍ട്രാക്‌ട് കില്ലിം​ഗ്, വ്യാജ മദ്യം കടത്തല്‍, കവര്‍ച്ച, ഭൂമി തട്ടിയെടുക്കല്‍ എന്നിവയില്‍ ഏർപ്പെട്ടിരുന്ന ഇയാളെ ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഹരിയാന പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇയാള്‍ക്കൊപ്പം പ്രതിയായ രാജസ്ഥാനിലെ കുപ്രസിദ്ധ ലേഡി ഡോണ്‍ അനുരാ​ഗ ചൗദ്ധരിയും പൊലീസ് പിടിയിലായി.

read also: ‘ചില കാലം ഡെയ്‌ബം ട്യൂബ്‌ലൈറ്റിന്റെ രൂപത്തിലും അവതരിക്കും’: പിണറായി വിജയനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

ജേഠേഡിയും അനുരാധയും ദമ്ബതികളെന്ന വ്യാജ ഐഡന്റിറ്റിയില്‍ വിവിധ രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ് വരികയായിരുന്നുവെന്നും ഇരകളെ ഭയപ്പെടുത്തുന്നതിനായി എകെ-47 അനുരാധ ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു

ഇവരെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് രാജസ്ഥാന്‍ പൊലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button