സംസ്കാരങ്ങൾക്കും ആചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന ഇന്ത്യ പോലൊരു രാജ്യത്ത് കന്യകാത്വം എന്നത് വലിയ സംഭവമായി കരുതുന്നവരുണ്ട്. വിവാഹിതയാകാൻ പോകുന്ന പെൺകുട്ടി കന്യകയായിരിക്കണം എന്ന നിർബന്ധവും ഇത് തെളിയിക്കാൻ ചില മാർഗങ്ങളും നടത്തിവരുന്നവരുണ്ട്. എന്നിരുന്നാലും പണ്ട് കാലത്തെ അപേക്ഷിച്ച് ഇത്തരം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്.
കന്യകാത്വം ആണ് ഒരു പെൺകുട്ടിയുടെ വിശുദ്ധി നിർണയിക്കുന്ന ഘടകം എന്ന് ഭൂരിപക്ഷം ആളുകളും ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് വേണം പറയാൻ. ഇത്തരം ചിന്തകളുള്ളവരെ പറ്റിക്കാൻ ഇപ്പോൾ എളുപ്പമാണ്. സ്ത്രീയുടെ കന്യകാത്വത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന നിരവധി മിഥ്യാധാരണകളും തെറ്റിദ്ധാരണകളും ഉണ്ടെന്നിരിക്കെ ഇവയെല്ലാം വിശ്വസിച്ച് വെച്ചിരിക്കുന്നവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനാകില്ല. അത്തരം വേളയിൽ നഷ്ടമായ കന്യകാത്വം വീണ്ടെടുക്കാൻ ചില സ്ത്രീകളെങ്കിലും തയ്യാറാകുന്നു.
Also Read:ആത്മഹത്യ ചെയ്ത പ്രവർത്തകന്റെ വീട് സന്ദർശിച്ച് യെദിയൂരപ്പ: അഞ്ച് ലക്ഷം രൂപ കുടുംബത്തിന് നൽകും
പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ കന്യാചർമം പൊട്ടുകയുള്ളൂ എന്നൊന്നുമില്ല. പല കാരണങ്ങൾകൊണ്ട് ഒരു പെൺകുട്ടിക്ക് കന്യകാത്വം നഷ്ടപ്പെടാം. സ്ട്രെസ്സ് ധാരാളം ഉള്ള കായിക ഇനങ്ങളിൽ ഏർപ്പെട്ടാലും ഇത് നഷ്ടമാകും. സ്വിമ്മിംഗ്, ഓട്ടം, മറ്റ് കായിക ഇനങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിലൂടെ കന്യാചർമം പൊട്ടും. ഇതൊന്നും കൂടാതെ, ഒരു സ്ത്രീ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അവളുടെ കന്യാചർമം പൊട്ടിയില്ലെന്നും രക്തം വന്നില്ലെന്നും വരാം. അതിനർത്ഥം അവൾ കന്യകയല്ല എന്നല്ല. ഇക്കാര്യങ്ങളൊന്നും ഈ പുരോഗമന കാലത്തും പലർക്കും അറിയില്ല എന്നതാണ് വസ്തുത.
ചില സംസ്കാരങ്ങളിൽ കല്യാണവും ആദ്യരാത്രിയും കന്യകാത്വവും തമ്മിൽ ഇപ്പോഴും ബന്ധപ്പെട്ട് കിടക്കുന്നതിനാൽ കന്യകയാണെന്ന് തെളിയിക്കാൻ (രക്തസ്രാവത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവർ) ചിലർ കന്യാചർമ്മം നന്നാക്കാനോ പുനരുജ്ജീവിപ്പിക്കാനോ ഉള്ള ശ്രമം നടത്തുന്നു. ഇതിനായി ചെയ്യുന്ന ശസ്ത്രക്രിയ ആണ് ഹൈമെനോപ്ലാസ്റ്റി. യഥാർത്ഥ കന്യാചർമ്മത്തിന്റെ അവശിഷ്ടങ്ങൾ തുന്നിച്ചേർക്കുകയാണ് ഈ സർജറിയിലൂടെ ചെയ്യുന്നത്. വെറും 40 മിനിറ്റ് കൊണ്ട് അവസാനിക്കുന്ന സർജറി ആണ് ഇത്. അനസ്തേഷ്യ തന്നതിനു ശേഷമായിരിക്കും സർജറി ചെയ്യുന്നത്. സർജറി കഴിഞ്ഞ് കുറച്ചുകാലത്തേക്ക് നീർകെട്ടൽ അനുഭവപ്പെട്ടേക്കാം. അതുപോലെ കുറച്ചുകാലത്തേക്ക് വേദനയും അനുഭവപ്പെട്ടു എന്ന് വരാം.
Also Read:കേരളം ബ്ലേഡ് മാഫിയയുടെ താവളം: പത്തിമടക്കി ഓപ്പറേഷന്‍ കുബേര
ഇത് ഒരു വലിയ ശസ്ത്രക്രിയ അല്ലാത്തതിനാൽ, മിക്ക രോഗികളും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സുഖം പ്രാപിക്കുന്നു. 3 മുതൽ 4 ദിവസത്തിനുശേഷം നിങ്ങൾക്ക് ജോലി പുനരാരംഭിക്കാൻ കഴിയും, എന്നാൽ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ശാരീരികവും കായികവുമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഏകദേശം 8 ആഴ്ചയെങ്കിലും ശാരീരികബന്ധം പാടില്ല. അതുപോലെ തന്നെ തോന്നുമ്പോൾ പോയി ഈ സർജറി ചെയ്യാനും സാധിക്കില്ല.
കന്യകാത്വവും വീണ്ടെടുക്കാനുള്ള സർജറി ചെയ്യാൻ ചില നിബന്ധനകൾ ഉണ്ട്. ഒന്നാമത്തെ നിബന്ധന പ്രായം തന്നെയാണ്. പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ ഇത് സാധ്യമാകൂ. അതുപോലെ മറ്റ് കലശലായ അസുഖങ്ങൾ ഒന്നും തന്നെ ഇല്ലാത്ത വ്യക്തി ആയിരിക്കണം. അങ്ങനെയാണെങ്കിൽ ഈ സർജറി കാരണം അത്തരം അസുഖങ്ങൾ മൂർച്ചപെടുവാൻ സാധ്യതയുണ്ട്.
Post Your Comments