
തിരുവനന്തപുരം : ഇന്ന് പുലര്‍ച്ചെ ഏഴോടെ സൗദി അറേബ്യയിലെ ദമ്മാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. യന്ത്രത്തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിവരം.
വിമാനത്തില്‍ യാത്രക്കാരുണ്ടായിരുന്നില്ലെന്നും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു. വിമാനം പറന്നുയര്‍ന്ന ശേഷമാണ് യന്ത്രതകരാര്‍ കണ്ടെത്തിയത്. ഇതോടെ വിമാനം വീണ്ടും തിരുവനന്തപുരത്ത് തിരിച്ച് സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. തകരാര്‍ പരിഹരിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
Post Your Comments