ഭോപ്പാൽ: ജയിൽ ഭിത്തി ഇടിഞ്ഞുവീണ് നിരവധി തടവുകാർക്ക് പരിക്ക്. മദ്ധ്യപ്രദേശിലെ ഭീൺഡ്‌ലാണ് സംഭവം. 22 തടവുകാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഉറങ്ങിക്കിടന്ന തടവുകാരുടെ മുകളിലേക്കാണ് ഭിത്തി ഇടിഞ്ഞുവീണത്.
Read Also: ഒരിക്കൽ നഷ്ടമായ കന്യകാത്വം വീണ്ടെടുക്കാം, ചെയ്യേണ്ടത് എന്ത്?: അറിയാം ഇക്കാര്യങ്ങൾ
ജില്ലാ ജയിലിലെ ആറാം നമ്പർ ബാരക്കിന്റെ ഭിത്തിയാണ് ഇടിഞ്ഞതെന്ന് പോലീസ് സൂപ്രണ്ട് മനോജ് കുമാർ സിംഗ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ തടവുകാരനെ ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് എത്തിച്ചവെന്നും മറ്റുള്ളവർ ഭിൺഡ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും മനോജ് സിംഗ് അറിയിച്ചു. 255 തടവുകാരാണ് ജയിലിൽ ഉണ്ടായിരുന്നത്. ജില്ലയിലെ പോലീസ് സേനാംഗങ്ങളാണ് രക്ഷാ പ്രവർത്തനം നടത്തിയതും തടവുപുള്ളികളെ ആശുപത്രിയിലെത്തിച്ചതും. 150 വർഷം പഴക്കമുള്ള ജയിലിന്റെ ഭിത്തി കനത്ത മഴമൂലമാണ് തകർന്നതെന്നാണ് അധികൃതർ പറയുന്നത്.
Read Also: ടോക്കിയോ ഒളിമ്പിക്സ് 2021: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് ഫൈനലിൽ നിന്ന് പിന്മാറി
Post Your Comments