KeralaLatest News

പീഡനം: പെൺകുട്ടിയെ പരിചയപ്പെട്ടത് എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന സമയത്ത്, പരാതി നൽകിയപ്പോൾ വീട് ആക്രമിച്ചു

കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തില്‍ നിന്നും ഓച്ചിറ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഓച്ചിറ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിലാകുന്നതിനു മുൻപ് ചെയ്ത കാര്യങ്ങൾ ഞെട്ടിക്കുന്നത്. ക്ലാപ്പനയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ആംബുലന്‍സ് ഡ്രൈവര്‍ പ്രയാര്‍ തെക്ക് ആലുംപീടിക കോമളത്ത് മുരുകന്‍(26) ആണ് കേസില്‍ അറസ്റ്റിലായത്. കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തില്‍ നിന്നും ഓച്ചിറ പൊലീസാണ് പ്രതിയെ പിടികൂടിയത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു. കുടുംബം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന സമയത്താണ് മുരുകന്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. പെണ്‍കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒട്ടേറെ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നു ഡി വൈ എഫ് ഐ ക്ലാപ്പന ക്യൂബന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിന്നു മുരുകനെ മാറ്റി നിര്‍ത്തിയതായി സംഘടനാനേതൃത്വം പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ക്ലാപ്പനയില്‍ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകന്‍ പങ്കെടുത്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button