COVID 19Latest NewsKeralaNews

പശുവിന്​ പുല്ലരിയാന്‍ പറമ്പിലേക്ക് ​ ഇറങ്ങിയ ക്ഷീര കര്‍ഷകന്​ വൻ തുക പിഴയിട്ട് കേരള പോലീസ്

മക്കള്‍ക്ക്​ സ്​മാര്‍ട്ട്​ ഫോണ്‍ വാങ്ങാന്‍ കടമെടുത്ത നാരായണന്‍ എങ്ങനെ രണ്ടായിരം രൂപ ഫൈന്‍ അടക്കുമെന്ന ചിന്തയിലാണ്​ ഇപ്പോൾ

കാസര്‍കോട്​ : പശുവിന്​ പുല്ലരിയാന്‍ വിജനമായ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കര്‍ഷകന്​ 2000രൂപ പിഴയിട്ട് പോലീസ്. മൂന്ന്​ പൊലീസുകാര്‍ വീട്ടിലെത്തിയാണ്​ പിഴയടക്കാന്‍ നോട്ടീസ്​ നല്‍കിയത്​. പിഴ നല്‍കിയില്ലെങ്കില്‍ ​കേസ്​ കോടതിയിലെത്തിച്ച്‌​ വലിയ പ്രയാസം നേരിടേണ്ടി വരുമെന്നും പൊലീസ്​ മുന്നറിയിപ്പ് നല്‍കി​.

Read Also : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ഇന്നറിയാം 

ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണനോടാണ്​ പൊലീസിന്റെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത. ഭാര്യ ഷൈലജ കോവിഡ്​ പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട്​ കുട്ടികളും നാരായ​ണന്റെ അമ്മയും അനിയനും അടങ്ങുന്നതാണ്​ കുടുംബം. അരലക്ഷം രൂപ വായ്​പയെടുത്താണ്​ ഇദ്ദേഹം പശുവിനെ വാങ്ങിയത്​. എട്ട്​ ലിറ്റര്‍ പാല്‍ കിട്ടുന്നത്​ വിറ്റാണ്​ ഉപജീവനം നടത്തിയിരുന്നത്​.

ഭാര്യക്ക് കോവിഡ്​ സ്​ഥിരീകരിച്ചതോടെ പാല്‍ വാങ്ങാന്‍ ആവശ്യക്കാരില്ലാതായി. കറവ നടക്കാത്തതിനാല്‍ പശുവിന്​ പല അസ്വസ്​ഥതകളും അനുഭവപ്പെട്ടു. തുടർന്ന് തൊട്ടടുത്തെ പറമ്പിൽ മാസ്​കിട്ടശേഷം നാരായണന്‍ പു​ല്ലരിയാന്‍ പോകുകയായിരുന്നു​. മക്കള്‍ക്ക്​ സ്​മാര്‍ട്ട്​ ഫോണ്‍ വാങ്ങാന്‍ കടമെടുത്ത നാരായണന്‍ എങ്ങനെ രണ്ടായിരം രൂപ ഫൈന്‍ അടക്കുമെന്ന ചിന്തയിലാണ്​ ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button