Latest NewsKeralaNews

ഹൈന്ദവ സഹോദരന്മാരല്ല, അവരത് ഒരിക്കലും ചെയ്യില്ല, ലീഗ് ജമാഅത്തെ ഇസ്ലാമി സുഡാപ്പികളാണ് ഇത് ചെയ്യുന്നത്: കെടി ജലീല്‍

പോലീസ് കേസെടുത്താല്‍ പിണറായി വിജയന്റെ പോലീസ് സംഘി പോലീസാണെന്ന് പ്രചരിപ്പിക്കുന്നത്

കൊച്ചി : മതമൈത്രി തകര്‍ക്കുന്നവരെ കരുതിയിരിക്കുക എന്ന നിർദേശവുമായി മുൻ മന്ത്രി കെടി ജലീല്‍. പെരുന്നാള്‍ ദിനങ്ങള്‍ മാത്രമാണ് മുസ്ലീം വിഭാഗത്തിന്റെ വിശേഷാല്‍ ദിവസങ്ങളെന്ന് തെറ്റായി പ്രചരിപ്പിച്ച്‌ ജുമുഅ നടക്കുന്ന പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുപ്പിക്കുന്നത് ലീഗ് ജമാഅത്തെ ഇസ്ലാമി സുഡാപ്പി പാര്‍ട്ടികളില്‍പെടുന്നവരാണെന്നും ഇങ്ങനെ കേസെടുത്താല്‍ പിണറായി വിജയന്റെ പൊലീസ് സംഘി പോലീസാണെന്ന് പ്രചരിപ്പിക്കുന്നതും ഇതേ ആളുകളാണെന്നും ജലീല്‍ ആരോപിച്ചു.

വിശ്വാസികളായ 40 പേര്‍ക്ക് അവരവരുടെ ആരാധനാലയങ്ങളില്‍ ഒരു നേരത്തെ ചടങ്ങിന് പങ്കെടുക്കാമെന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ട്. എന്നാൽ പെരുന്നാള്‍ ദിനങ്ങള്‍ മാത്രമാണ് മുസ്ലിങ്ങളുടെ വിശേഷാല്‍ ദിവസങ്ങള്‍ എന്ന് തെറ്റായി പ്രചരിപ്പിച്ച്‌ ജുമുഅ നടക്കുന്ന പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുപ്പിക്കുന്നത് ഹൈന്ദവ സഹോദരന്മാരല്ല. അവരത് ഒരിക്കലും ചെയ്യില്ലെന്നു ജലീൽ പറയുന്നു.

read also: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ശനിയാഴ്ച മുതല്‍, ഓണം പ്രമാണിച്ച് കിറ്റില്‍ കൂടുതല്‍ സാധനങ്ങള്‍

കെടി ജലീലിന്റെ വാക്കുകൾ ഇങ്ങനെ … ‘മതമൈത്രി തകര്‍ക്കുന്നവരെ കരുതിയിരിക്കുക. ഇന്നു വെള്ളിയാഴ്ച. ജുമുഅ നമസ്‌കാരത്തിന് കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച്‌ 40 ആളുകളെ പങ്കെടുപ്പിക്കാം. അതിനപ്പുറം കവിയാതെ നോക്കണം. എല്ലാ മതവിഭാഗക്കാരുടെ വിശേഷാല്‍ ദിവസങ്ങളിലും വിശ്വാസികളായ 40 പേര്‍ക്ക് അവരവരുടെ ആരാധനാലയങ്ങളില്‍ ഒരു നേരത്തെ ചടങ്ങിന് പങ്കെടുക്കാമെന്നാണ് മുഖ്യമന്ത്രി തന്റെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. പെരുന്നാള്‍ ദിനങ്ങള്‍ മാത്രമാണ് മുസ്ലിങ്ങളുടെ വിശേഷാല്‍ ദിവസങ്ങള്‍ എന്ന് തെറ്റായി പ്രചരിപ്പിച്ച്‌ ജുമുഅ നടക്കുന്ന പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുപ്പിക്കുന്നത് ഹൈന്ദവ സഹോദരന്മാരല്ല. അവരത് ഒരിക്കലും ചെയ്യില്ല.

രഹസ്യമായി പരാതി ഫോണില്‍ വിളിച്ച്‌ സ്റ്റേഷനില്‍ പറയുന്നത് ലീഗ് ജമാഅത്തെ ഇസ്ലാമി സുഡാപ്പി പാര്‍ട്ടികളില്‍ പെടുന്നവരാണ്. അങ്ങിനെ പോലീസ് കേസെടുത്താല്‍ പിണറായി വിജയന്റെ പോലീസ് സംഘി പോലീസാണെന്ന് പ്രചരിപ്പിക്കുന്നതും ഇതേ ആളുകളാണ്. ചില വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ ഇതും പറഞ്ഞ് നടക്കുന്ന കടുത്ത വര്‍ഗ്ഗീയ പ്രചരണം കേട്ടാല്‍ അറപ്പുളവാകും. മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറി ആ പഞ്ചായത്തിലെ മുസ്ലിം പള്ളികളുടെ ഭാരവാഹികള്‍ക്ക് നല്‍കിയിട്ടുള്ള നോട്ടീസാണ് ഇമേജായി ചേര്‍ത്തിരിക്കുന്നത്.

ഒതുക്കുങ്ങല്‍ വേങ്ങര മണ്ഡലത്തിലാണെന്ന് കൂടി ഓര്‍ക്കുക. താനൂര്‍ DYSP പറഞ്ഞിട്ടാണത്രെ തിരൂരങ്ങാടി പോലീസ് അവിടുത്തെ ചില പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്തവും കുന്തവും തിരിയാത്ത ബുദ്ധിശൂന്യര്‍ ചെയ്യുന്ന അബദ്ധത്തിന് പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത് സര്‍ക്കാരാണെന്ന് ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്നാകും. മുസ്ലിങ്ങളുടെ വിശേഷാല്‍ ദിവസമാണ് വെള്ളിയാഴ്ചകള്‍ എന്നറിയാത്തവരായി ഈ നാട്ടില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഊളമ്ബാറയിലേക്കയക്കണം. എല്ലാ മലയാള മാസം ഒന്നാം തിയ്യതിയും ക്ഷേത്രങ്ങളിലെ ദേവീദേവന്‍മാരുടെ പിറന്നാള്‍ ദിവസങ്ങളും വിഷുഓണം ശിവരാത്രി തുടങ്ങിയ ആഘോഷ ദിനങ്ങളും ഹൈന്ദവ വിശ്വാസികള്‍ക്ക് വിശേഷാല്‍ ദിവസങ്ങളാണ്. എല്ലാ ഞായറാഴ്ചകളും ക്രിസ്മസ് ദിനവും പെസഹ വ്യാഴം, ദു:ഖവെള്ളി തുടങ്ങിയ ദിവസങ്ങളും പള്ളിപ്പെരുന്നാളുകളും ക്രൈസ്തവരുടെ വിശേഷാല്‍ ദിനങ്ങളാണ്. ഇതൊക്കെ അറിയാത്തവരാണോ നമ്മുടെ ഉദ്യോഗസ്ഥര്‍.

പത്ത് കൊല്ലം പ്രതിപക്ഷത്തിരിക്കാന്‍ ലീഗിന് ജനങ്ങള്‍ ഇപ്പോള്‍ നല്‍കിയിട്ടുള്ള വിധി അംഗീകരിച്ച്‌ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക. അതല്ലാതെ അധികാര നഷ്ടത്തില്‍ മനംനൊന്ത് കാട്ടിക്കൂട്ടുന്ന ക്രോപ്രായങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന വര്‍ഗ്ഗീയ ചേരിതിരിവ് ലീഗ് നേതൃത്വം കാണാതെ പോകരുത്. സമസ്തയുടെ ബഹുമാന്യനായ അദ്ധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും കേരളത്തിലെ സുന്നീ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ശൈഖുനാ എപി അബൂബക്കര്‍ മുസ്ല്യാരും മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ വ്യക്തത വരുത്തിയ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ദയവായി ലീഗ് വെല്‍ഫെയര്‍ സുഡാപ്പികള്‍ ശ്രമിക്കരുത്. ഇതൊരു അപേക്ഷയാണ്, പ്ലീസ്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button