Latest NewsNewsIndia

ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കണം: ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട് പാകിസ്താന്‍ ഭീകരര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ട് പാകിസ്താന്‍ ഭീകരര്‍. ഇതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ ഭീകര സംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചു. ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Also Read: പള്ളിയില്‍ നിന്നുള്ള അനുഗ്രഹമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ മന്ത്രവാദം: പൂജക്ക് ആർത്തവരക്തം മുതൽ ഓന്തിന്റെ തലവരെ

പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്ഷ് ഇ മൊഹമ്മദ് എന്നിവയാണ് ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികമായ ഓഗസ്റ്റ് 5ന് ക്ഷേത്രങ്ങള്‍ ആക്രമിക്കാനാണ് ഭീകരരുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നും ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നത്.

സമീപകാലത്ത് ജമ്മു കശ്മീരില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തിച്ചത് ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താനാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ക്ഷേത്രങ്ങള്‍ക്ക് സമീപത്തെ തിരക്കേറിയ പ്രദേശങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ സുരക്ഷാ സേന പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button