കോതമംഗലം: നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്നത് ആസൂത്രിതമായെന്ന് നിഗമനം. കണ്ണൂര്‍ സ്വദേശിയായ രാഖില്‍ കൊല്ലപ്പെട്ട മാനസയെ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ചെത്തിയെന്നാണ് സമീപവാസികളും സഹപാഠികളും പറയുന്നത്.
Read Also : പഴയ തോപ്പുംപടി പാലത്തിനു സമീപം ഡ്രോണ്‍: യുവാവ് നാവിക സേനയുടെ പിടിയിൽ
മാനസയും കൂട്ടുകാരികളും അപ്പാര്‍ട്ട്‌മെന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് രാഖില്‍ കടന്ന് വന്നത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിന് സമീപം വാടകക്കെടുത്ത അപ്പാര്‍ട്ട്‌മെന്റിലായിരുന്നു മാനസയും മൂന്ന് കൂട്ടുകാരും താമസിക്കുന്നത്. രാഖില്‍ വന്നതോടെ ഭക്ഷണം കഴിക്കുന്നത് പാതിവഴിയില്‍ മാനസ അവസാനിപ്പിച്ചു. ഇരുവരും സംസാരിക്കാനായി റൂമിലേക്ക് പോയി. റൂമില്‍ കയറിയ ഉടനെ തന്നെ രാഹില്‍ വാതില്‍ അകത്ത്നിന്ന് കുറ്റിയിടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
തുടര്‍ന്ന് കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ പ്രതി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്‌തെന്നാണ് നിഗമനം. രാഖിലിന്റെ തലയുടെ പിന്‍ഭാഗത്താണ് വെടിയേറ്റിരിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. വെടിയേറ്റ് തലയുടെ പിന്‍ഭാഗം പിളര്‍ന്നനിലയിലായിരുന്നു.
മുറിയില്‍ നിന്നു ബഹളം കേട്ട് കൂടെയുണ്ടായിരുന്ന കുട്ടികള്‍ മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളം വെച്ചതോടെ അടുത്ത വെടിയും മുഴങ്ങി. കതക് തുറന്ന് അകത്തു ചെല്ലുമ്പോള്‍ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറയുന്നു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വര്‍ഷ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു മാനസ. പ്രതിയായ രാഖില്‍ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. നേരത്തെ രാഖില്‍ മാനസയെ തിരഞ്ഞ് കോതമംഗലത്ത് വന്നിരുന്നതായും വിവരമുണ്ട്. ഇങ്ങനെയാണ് പെണ്‍കുട്ടി താമസിക്കുന്ന സ്ഥലം പ്രതി തിരിച്ചറിഞ്ഞതെന്നാണ് സൂചന.
Post Your Comments