ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. സാംബ ജില്ലയിലെ മൂന്ന് ഇടങ്ങളിലാണ് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. ബരി-ബ്രാഹ്മണ, ചിലാഡ്യ, ഗാഗ്വാള്‍ എന്നീ പ്രദേശങ്ങളില്‍ ഒരേസമയം ഡ്രോണ്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Read Also: താലിബാനെ വേട്ടയാടുന്നതെന്തിന്? അവർ സാധാരണ മനുഷ്യരാണ്: ഇമ്രാൻ ഖാൻ
ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ചിലാഡ്യയില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതോടെ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അത് പാക് പ്രദേശത്തേയ്‌ക്ക് തിരികെ പോയി. മറ്റ് രണ്ട് പ്രദേശങ്ങളിലും എത്തിയ ഡ്രോണുകള്‍ക്ക് നേരെ സുരക്ഷാ സേനയ്‌ക്ക് വെടിയുതിര്‍ക്കാന്‍ സാധിച്ചില്ല. അവ ഉടന്‍ തിരികെ പോകുകയായിരുന്നു. ജമ്മു കശ്മീരില്‍ നേരത്തെയും പാക് ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. വ്യോമ താവളത്തിന് നേരെ പാകിസ്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയുമുണ്ടായി. രാജ്യം ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്.
Post Your Comments