കാബൂൾ: താലിബാനെ വേട്ടയാടുന്നതെന്തിനാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. താലിബാൻ ഒരു സൈന്യമല്ലെന്നും സാധാരണ മനുഷ്യരാണെന്നുമുള്ള കണ്ടെത്തലിലാണ് ഇമ്രാൻ ഖാൻ. പാകിസ്ഥാൻ താലിബാന്റെ വക്താവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച സംപ്രേഷണം ചെയ്ത അഫ്ഗാൻ മാധ്യമ പ്രതിനിധികളുമായി സംവദിക്കുന്നതിനിടെയാണ് ഇമ്രാൻ ഖാന്റെ പരാമർശം. താലിബാൻ സാധാരണ പൗരന്മാർ ആണെന്നും പാകിസ്ഥാന് വേട്ടയാടാൻ കഴിയുന്ന ചില സൈനിക സംഘടനകളല്ലെന്നും ഇമ്രാൻഖാൻ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധത്തിന് കൊടിപിടിക്കാൻ പാകിസ്ഥാന് താൽപര്യമില്ലെന്നും താലിബാൻ ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങൾക്കൊന്നും തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും ഇമ്രാൻ വ്യക്തമാക്കുന്നു. താലിബാൻ ചെയ്യുന്നതിന് തങ്ങൾ ഉത്തരവാദികളല്ലെന്നും അവർക്ക് ആവശ്യമായ സഹായങ്ങളൊന്നും ചെയ്യാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘അഫ്ഗാനിസ്ഥാനിൽ ആര് അധികാരത്തിൽ വന്നാലും പാകിസ്ഥാൻ അവരുമായി നല്ല ബന്ധം ഉണ്ടായിരിക്കും. അഫ്ഗാനിസ്ഥാൻ ഏറ്റെടുക്കാൻ ആരെയെങ്കിലും പിന്തുണയ്ക്കുന്നതിൽ പാകിസ്ഥാന് എന്ത് താൽപ്പര്യമാണുള്ളത്? ഇപ്പോൾ, പ്രത്യേകിച്ച് എന്റെ സർക്കാരിൽ, അഫ്ഗാനിസ്ഥാനെ ഒരിക്കലും പുറത്തു നിന്ന് നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പാകിസ്ഥാൻ അഫ്ഗാൻ അതിര്‍ത്തികളിലെ അഭയാര്‍ത്ഥികളില്‍ നിന്ന് താലിബാന്‍കാരെ എങ്ങനെയാണ് ഞങ്ങൾ വേട്ടയാടുക?’, ഇമ്രാൻ ഖാൻ ചോദിക്കുന്നു.
താലിബാന്‍ പോരാളികള്‍ക്ക് പാക്സിഥാന്‍ ഒരു സുരക്ഷിത താവളമാവുകയാണെന്ന ആരോപണത്തിനും സമാനമായ രീതിയിലായിരുന്നു ഇമ്രാന്‍ ഖാന്‍റെ മറുപടി. താലിബാന്‍ പോരാളികളുടെ അതേ വംശജരായ മൂന്ന് ദശലക്ഷം അഭയാര്‍ത്ഥികളാണ് പാകിസ്ഥാനിലുള്ളതെന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ പ്രതികരണം. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെതിരായ താലിബാന്‍റെ പോരാട്ടത്തില്‍ പാക്സിഥാന്‍ താലിബാനെ പിന്തുണയ്ക്കുന്നതായി ആരോപണങ്ങൾ ഉയരവെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.
Post Your Comments