Latest NewsKeralaNattuvarthaNewsIndia

പ്രതിമാസം 1.25 ലക്ഷം കുടുംബ പെൻഷൻ ലഭിക്കുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ: വിശദാംശങ്ങൾ ഇങ്ങനെ

നിലവിൽ സർക്കാരിന് കീഴിലുള്ള മിനിമം കുടുംബ പെൻഷന്റെ തുക പ്രതിമാസം 9,000 രൂപയും ആനുകാലിക ദുരിതാശ്വാസവും മാത്രമാണ്

ഡൽഹി: കേന്ദ്ര സർക്കാർ കുടുംബ പെൻഷൻകാർക്ക് 1.25 ലക്ഷം രൂപ വരെ പ്രതിമാസം കുടുംബ പെൻഷൻ ലഭിക്കും. സർക്കാരിലെ പരമാവധി ശമ്പളത്തിന്റെ 50 ശതമാനമാണ് പരമാവധി പെൻഷൻ തുകയായി നൽകുന്നത്. പെൻഷൻ ആൻഡ് പെൻഷനേർഴ്സ് വെൽഫെയർ വകുപ്പ് പങ്കിട്ട വിശദാംശങ്ങൾ പ്രകാരം പ്രതിമാസം 1,25,000 രൂപയാണ് സർക്കാരിന് കീഴിലുള്ള പരമാവധി കുടുംബ പെൻഷൻ തുക. ഇതോടൊപ്പം ആനുകാലിക ദുരിതാശ്വാസവും (ഡിആര്‍) കാലാകാലങ്ങളില്‍ അനുവദനീയമാണ്.

അതിനാൽ, യോഗ്യതയുള്ള ഒരാൾക്ക് പ്രതിമാസം 1.25 ലക്ഷം കുടുംബ പെൻഷൻ ലഭിക്കും.
അതേസമയം, പെൻഷൻ ആൻഡ് പെൻഷനേർഴ്സ് വെൽഫെയർ വകുപ്പിന്റെ വിശദാംശങ്ങൾ അനുസരിച്ച് നിലവിൽ സർക്കാരിന് കീഴിലുള്ള മിനിമം കുടുംബ പെൻഷന്റെ തുക പ്രതിമാസം 9,000 രൂപയും ആനുകാലിക ദുരിതാശ്വാസവും മാത്രമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button