ചാത്തന്നൂര്‍ : കല്ലുവാതുക്കല്‍ കുളത്തൂര്‍ക്കോണത്ത് പതിനേഴുകാരിയായ മകളെ പലതവണ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ കേസെടുത്തു. കൊവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ ജബ്ബാര്‍ പറഞ്ഞു.
കുടുംബത്തിലെ എല്ലാവരും കൊവിഡ് ബാധിച്ച് ചികിത്സയിലായപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ചികിത്സാ കേന്ദ്രത്തിലെ നഴ്സിനോട് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ജനമൈത്രി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പാരിപ്പള്ളി പോലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
അതേസമയം പെണ്‍കുട്ടിയുടെ ഇളയ സഹോദരിയും പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments