ചങ്ങനാശേരി: തൃക്കൊടിത്താനം സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ 2 ജീവനക്കാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ഉയരവേ തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. തൃക്കൊടിത്താനം കുന്നുംപുറം സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് നടന്നിരിക്കുന്നത്.
ബ്രാഞ്ച് മാനേജര്‍ പി.എസ്.പ്രകാശ്, സീനിയര്‍ അക്കൗണ്ടന്‍റ് വിനീത ടി.വി. എന്നിവരാണ് തട്ടിപ്പിന് പിന്നിൽ. ആരോപണമുയർന്നതോടെ ഇവരെ സസ്‌പെൻഡ് ചെയ്തിരുന്നു. ബാങ്കിൽ നിന്നും ലക്ഷങ്ങളാണ് ഇവർ തട്ടിയെടുത്തത്. മരിച്ചുപോയ ആളുടെ അക്കൗണ്ടിൽ നിന്നുവരെ ഇവർ പണം തട്ടിയെടുത്തു. 2013ല്‍ മരിച്ച ബാലചന്ദ്രന്‍ നായര്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് 2021 മാര്‍ച്ചില്‍ രണ്ട് തവണയായി 2,48,500 രൂപയാണ് തട്ടിയെടുത്തത്. ബാലചന്ദ്രൻ നായരുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പൂർണവിവരങ്ങൾ പുറത്തുവന്നത്.
സമാന രീതിയിൽ ഇവർ അന്‍പതോളം പേരുടെ അക്കൗണ്ടില്‍ നിന്ന് 10,89,300 രൂപയാണ് തട്ടിയെടുത്തത്. 2020 ഒക്ടോബര്‍ മുതലായിരുന്നു പണം ചോര്‍ത്തിത്തുടങ്ങിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ തൃക്കൊടിത്താനം ബാങ്കിലും കൃത്യമായ അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.
Post Your Comments