കാണ്ഡഹാർ: അഫ്ഗാൻ ഹാസ്യകലാകാരന്റെ മരണത്തിൽ പങ്കില്ലെന്ന് താലിബാൻ. ഖാസ സ്വാൻ എന്നറിയപ്പെട്ടിരുന്ന നാസർ മുഹമ്മദ് കഴിഞ്ഞ വ്യാഴാഴ്ചയാണ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ ആളുകൾ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു. ഇദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകുന്നതിന്റെയും കാറിനുള്ളില്‍ വച്ച് മുഖത്തടിക്കുന്നതിന്റെയും തൂക്കിലേറ്റാന്‍ പറയുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, അഫ്ഗാനിസ്ഥാനിലെ 70% പ്രദേശങ്ങളും താലിബാൻ പിടിച്ചടക്കി. അഫ്ഗാൻ സൈന്യത്തിനെതിരെ ശക്തമായ ആക്രമണമാണ് താലിബാൻ നടത്തുന്നത്. കാണ്ഡഹാർ പ്രദേശത്തുനിന്നും കുടുംബങ്ങൾ രക്ഷപ്പെട്ട് സർക്കാർ ക്യാംപുകളിൽ അഭയം തേടുകയാണ്. പല സ്ഥലങ്ങളും പട്ടിണിയുടെ പിടിയിലായി. സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷണമാണ് പലരുടെയും ആശ്രയം.
നാസർ മുഹമ്മദിന്റെ മരണത്തിൽ നിരവധി പ്രമുഖർ ഞെട്ടൽ രേഖപ്പെടുത്തി. മുൻപ് നാസർ മുഹമ്മദ് കാണ്ഡഹാർ പൊലീസിൽ സേവനം ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നിൽ താലിബാൻ ആണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.
Post Your Comments