Latest NewsKeralaNews

നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വൈദികൻ ഒളിവിൽ

ഇയാൾ എടത്തല പഞ്ചായത്തിലെ കുഴിവേലിപ്പടിയിൽ ഒരു വീട്ടിൽ നിത്യസന്ദർശകനായിരുന്നു

ആലുവ : നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വൈദികനെതിരെ കേസെടുത്ത് പൊലീസ്. മരട് സെന്റ് മേരിസ് മദ്‌ലേനിയൻ ദേവാലയത്തിലെ സഹവികാരി വരാപ്പുഴ സ്വദേശി സിബി വർഗീസിനെ (33)തിരെയാണ് എടത്തല പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇയാൾ എടത്തല പഞ്ചായത്തിലെ കുഴിവേലിപ്പടിയിൽ ഒരു വീട്ടിൽ നിത്യസന്ദർശകനായിരുന്നു. ഈ വീട്ടിലെ കുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് മാതാവ് കോടതിയിൽ രഹസ്യമൊഴി നൽകിയത്. തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.

Read Also  :  ടോക്കിയോ ഒളിമ്പിക്സ് 2021: ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ

അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നിലെ വൈദികൻ ഒളിവിൽപ്പോയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് എടത്തല പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button