Latest NewsNewsIndiaInternational

ട്വിറ്ററിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി : ഫോളോവേഴ്‌സിന്റെ എണ്ണം കുതിച്ചുയരുന്നു

ന്യൂഡൽഹി : ട്വിറ്ററിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ നരേന്ദ്രമോദി ഏഴ് കോടി പിന്നിട്ടു. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ലോകനേതാക്കളിലൊരാൾ കൂടിയാണ് പ്രധാനമന്ത്രി.

Read Also : രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത് 

രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ, പുതിയ നേട്ടങ്ങൾ ഉയർത്തിക്കാട്ടുക, സർക്കാരിന്റെ ക്ഷേമപദ്ധതികൾ പ്രചരിപ്പിക്കുക, കൊറോണ നിയന്ത്രണങ്ങൾക്കായി സ്വീകരിച്ച ചുവടുകൾ തുടങ്ങിയവ പ്രധാനമന്ത്രി സജീവമായി ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. സ്വച്ഛ് ഭാരത്, സ്ത്രീ സുരക്ഷ, ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കൽ തുടങ്ങിയ നിരവധി പദ്ധതികളെക്കുറിച്ച് ട്വിറ്റർ അക്കൗണ്ടിലൂടെ പ്രധാനമന്ത്രി നിരന്തരമായി സംവദിച്ചിരുന്നു.

നരേന്ദ്രമോദി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത് 2009ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ്. 2010 ഒരുലക്ഷം ആളുകളായിരുന്നു അദ്ദേഹത്തെ പിന്തുടർന്നിരുന്നത്. 2011ൽ ഇത് നാലുലക്ഷമായി ഉയർന്നു. 2020ൽ അത് 60 ദശലക്ഷം പിന്നിട്ടിരുന്നു.

മോദിക്കുശേഷം ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ട്വിറ്റർ അക്കൗണ്ട് ഫ്രാൻസിസ് മാർപാപ്പയുടേതാണ്. 53 ദശലക്ഷത്തിലധികം പേർ മാർപ്പാപ്പയെ പിന്തുടരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ട്വിറ്ററിൽ 30.9 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

രാഷ്‌ട്രീയപരമായ നിലപാടുകൾ വ്യക്തമാക്കി അക്കൗണ്ടിൽ സജീവമായി കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മിക്ക സോഷ്യൽ മീഡിയ സൈറ്റുകളും ജനപ്രിയ നേതാവായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button