Latest NewsKeralaNews

ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000 ത്തിൽ കൂടുതൽ ഫ്രണ്ട്സ് ഉണ്ടെങ്കിൽ ഫേക്ക് ആകാൻ സാധ്യതയെന്ന് പോലീസ്: വിവാദം

തിരുവനന്തപുരം: നവ മാദ്ധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയാനായി പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദമാകുന്നു. ഏഴു പോയിന്റുകൾ ഉൾപ്പെടുത്തി കേരളാ പോലീസ് പങ്കുവെച്ച പോസ്റ്റാണ് വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പോസ്റ്റിലെ ചില ഭാഗങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിവാദമായതിന് പിന്നാലെ പോസ്റ്റിലെ ആറാമത്തെ പോയിന്റ് പോലീസ് നീക്കം ചെയ്തു.

Read Also: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000 ത്തിൽ കൂടുതൽ ഫ്രണ്ട്‌സ് ഉണ്ടെങ്കിൽ അത് ഫേക്ക് ആകാനുള്ള സാധ്യത വളരെ കൂടുതലാണെന്നായിരുന്നു പോലീസ് പങ്കുവെച്ച കുറിപ്പിലെ ആറാമത്തെ പോയിന്റ്. വിവാദമായതിന് പിന്നാലെ ഈ ഭാഗം പോലീസ് പോസ്റ്റിൽ നിന്നും നീക്കം ചെയ്തു.

സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് പോലീസ് പോലീസ് വിവാദമായ ഭാഗം പിൻവലിച്ചത്. സ്വന്തം അക്കൗണ്ട് ഫേക്ക് ആണോയെന്ന ചോദ്യവുമായാണ് ഭൂരിഭാഗം സ്ത്രീകളും രംഗത്തെത്തിയത്. പോസ്റ്റ് പിൻവലിച്ചത് ചൂണ്ടിക്കാട്ടിയും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

Read Also: കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ക്ക് പിന്തുണ : സീറോ മലബാര്‍ സഭ

shortlink

Related Articles

Post Your Comments

Related Articles


Back to top button