Latest NewsNewsIndia

കനത്ത കാറ്റും മഴയും , വീണ്ടും മേഘവിസ്‌ഫോടനം : അതിശക്തമായ ജലപ്രവാഹം

ശ്രീനഗര്‍: കാശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപം മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ശക്തമായ ജലപ്രവാഹം. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. സ്ഥലത്ത് തിരച്ചില്‍ നടത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടനം ഉപേക്ഷിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തീര്‍ത്ഥാടനം ജൂണ്‍ 28ന് ആരംഭിച്ച് ആഗസ്റ്റ് 22 വരെ തുടരേണ്ടതായിരുന്നു.

മേഘവിസ്‌ഫോടന സമയത്ത് സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പടെ വളരെക്കുറച്ചുപേര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. കനത്ത മഴയും കാറ്റും കാരണം സിന്ധ് നദീതീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നദിയിലെ ജലനിരപ്പ് ഉയരാനുള്ള സാദ്ധ്യത പരിഗണിച്ചാണ് നിര്‍ദ്ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button