റിയാദ്: സൗദിയിൽ നിന്നു നാട്ടിലേയ്ക്ക് പ്രവാസികളുടെ പണമയക്കൽ കഴിഞ്ഞ അഞ്ചു മാസത്തിനിടെ കൂടിയതായി കണക്ക്. സൗദി സെൻട്രൽ ബാങ്കും (സമ) ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സും പുറത്തുവിട്ട സ്ഥിതി വിവര കണക്ക് പ്രകാരം 2021ൽ പ്രവാസികളുടെ പണമയക്കലിൽ 13.95 ശതമാനത്തിന്റെ വർധനയുണ്ടായതായി പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തെ താരതമ്യം ചെയ്യുമ്പോൾ 774 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തുന്നത്. ഈ കാലത്ത് പ്രവാസികൾ ആകെ അയച്ച പണം 6322 കോടി റിയാൽ ആണ്.
Read Also: ചന്ദ്രയാൻ 3 വിക്ഷേപണം: സുപ്രധാന തീരുമാനവുമായി ഐ.എസ്.ആർ.ഒ
കഴിഞ്ഞ വർഷം ഇത് 5548 കോടി ആയിരുന്നു. 2021 ലെ അഞ്ചു മാസത്തെ കണക്ക് അനുസരിച്ച് മാർച്ചിലാണ് ഏറ്റവും കൂടുതൽ റെമിറ്റൻസ് നടന്നത്. അതായത് 2021 ആദ്യ അഞ്ചു മാസത്തെ ശരാശരി പ്രതിശീർഷ പണമയക്കൽ 10,725 റിയാൽ ആണെന്ന് കണക്കാക്കുന്നു. 2020 പൂർത്തിയായപ്പോൾ പ്രവാസി പണമയക്കലിൽ 19.25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് സ്വകാര്യ മേഖലയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 11.3 ശതമാനം വരുമെന്ന് അധികൃതർ പറഞ്ഞു. ഈ കാലത്ത് ആകെ അയക്കൽ 1.3 ട്രില്യൺ റിയാൽ കവിഞ്ഞു. അതായത് തൊട്ടു മുമ്പുള്ള വർഷം പ്രവാസികളുടെ രാജ്യത്തു നിന്നുള്ള ശരാശരി പ്രതിശീർഷ പണമയക്കൽ 19,124 റിയാൽ ആയിരുന്നത് 2020 ൽ 23,910 റിയൽ ആയി ഉയർന്നു.
Post Your Comments