Latest NewsNewsBeauty & StyleLife StyleHealth & Fitness

നെറ്റിയില്‍ വരകള്‍ വീഴുന്നത് പരിഹരിക്കാന്‍ ചില എളുപ്പവഴികൾ

വിറ്റാമിന്‍-സി അടങ്ങിയ ഭക്ഷണം അല്ലെങ്കില്‍ 'സിട്രസ്' ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക

നിങ്ങൾ കണ്ടിട്ടുണ്ടാകും പലരുടെയും നെറ്റിയിൽ ചുളിവുകൾ ഉണ്ടാകുന്നത്. പലപ്പോഴും വയസ്സായവരിലാണ് ഇത്തരത്തിൽ നെറ്റിയിൽ ചുളിവുകൾ കണ്ടു വരാറുള്ളത്. എന്നാൽ പലരുടെയും നെറ്റിയിൽ ഇത്തരത്തിൽ ചുളിവ് കണ്ടു വരാറുണ്ട്.കടുത്ത സ്‌ട്രെസ്, വിഷാദരോഗം, നിര്‍ജലീകരണം, അമിതമായി വെയില്‍ കൊള്ളുന്നത്, മോശം ഡയറ്റ്, കാലാവസ്ഥയിലെ കടുത്ത മാറ്റങ്ങള്‍, മുഖചര്‍മ്മം നന്നായി പരിപാലിക്കാത്തത് തുടങ്ങി പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. എന്നാൽ , ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഇത് ഫലപ്രദമായി പരിഹരിക്കാവുന്നതാണ്. അത്തരത്തിലുള്ള കുറിച്ച് മാര്‍ഗങ്ങളാണ് ഇനി പരിചയപ്പെടുത്തുന്നത്.

വിറ്റാമിന്‍-സി അടങ്ങിയ ഭക്ഷണം അല്ലെങ്കില്‍ ‘സിട്രസ്’ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാന്‍ സഹായിക്കും. അതുപോലെ ചെറുനാരങ്ങ പാലില്‍ ചേര്‍ത്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് ഉണങ്ങിക്കഴിഞ്ഞ ശേഷം കഴുകി വൃത്തിയാക്കാം. മറ്റേതെങ്കിലും ഫെയസ്പാക്കില്‍ ചെറുനാരങ്ങ നീര് ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്. ‘സിട്രസ്’ അടങ്ങിയ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളും ചുളിവുകളെ ഒഴിവാക്കാന്‍ സഹായകമാണ്.

Read Also  :  കോവിഡ് കേസുകൾ വർധിക്കുന്നു : മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി അമേരിക്ക

ചര്‍മ്മത്തിലെ ഏത് തരം പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് വലിയൊരു അളവ് വരെ വെളിച്ചെണ്ണ സഹായകമാണ്. നെറ്റിയിലുണ്ടാകുന്ന വരകള്‍ ഒഴിവാക്കാനും ഒരു മാര്‍ഗമായി വെളിച്ചെണ്ണ തന്നെ പരീക്ഷിക്കാവുന്നതാണ്. വെളിച്ചെണ്ണയുപയോഗിച്ചുള്ള മസാജാണ് ഇതിന് വേണ്ടി ചെയ്യേണ്ടത്.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ‘സ്‌ക്രബിംഗ്’ വളരെ അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായാണ് ആളുകള്‍ ഇതിനെ കാണുന്നത്. തൊലിയിലെ കേടുപാടുകള്‍ വന്ന കോശങ്ങളെ ഇളക്കിക്കളയുന്നതാണ് സ്‌ക്രബിലൂടെ ചെയ്യുന്നത്. ഇത്തരത്തില്‍ ഇടയ്‌ക്കെങ്കിലും ചര്‍മ്മത്തെ വൃത്തിയാക്കിയില്ലെങ്കിലും ചുളിവുകള്‍ വരാനിടയുണ്ട്. ‘സ്‌ക്രബ്’ ചെയ്‌തെങ്കില്‍ മാത്രമേ, പിന്നിടുപയോഗിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഏതും ചര്‍മ്മത്തില്‍ നല്ലവണ്ണം പിടിക്കൂ. ആഴ്ചയില്‍ രണ്ട് ദിവസം മാത്രം ഇത് ചെയ്താല്‍ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button