വാഷിങ്ടൺ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ഉപയോഗം വീണ്ടും നിര്‍ബന്ധമാക്കി അമേരിക്ക. പുറത്തു മാത്രമല്ല വീടിനകത്തും മാസ്ക് ധരിക്കണമെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഡെല്‍റ്റ വകഭേദങ്ങളുടെ വ്യാപനം തടയാന്‍ എല്ലാവരും എവിടെ പോകുമ്പോഴും മാസ്ക് ധരിക്കണമെന്ന് സി.ഡി.സി നിര്‍ദേശിച്ചു. സ്കൂളുകളില്‍ വിദ്യാര്‍ഥികളും ജീവനക്കാരും മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണം. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം മാസ്ക് ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും എന്നാല്‍ സഹപാഠികള്‍ക്കൊപ്പം പൂര്‍ണമായ പരിരക്ഷയോടെ അവരെ പഠിക്കാന്‍ അനുവദിക്കുമെന്നും പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Read Also : പ്രവാസികളുടെ യാത്രാ വിലക്കിനെതിരെ വ്യത്യസ്തമാർന്ന പ്രതിഷേധവുമായി കോൺഗ്രസ്
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച അമേരിക്കയില്‍ 89,418 പേര്‍ക്കാണ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്. ഇതിൽ 97 ശതമാനം പേരും വാക്സിനെടുക്കാത്തവരായിരുന്നു.
ഭൂരിഭാഗം അമേരിക്കക്കാരും ഇപ്പോഴും വാക്സിന്‍ സ്വീകരിക്കാന്‍ മടി കാണിക്കുകയാണ്. ഈ സാഹചര്യത്തിൽ വാക്സിനുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Post Your Comments