തിരുവനന്തപുരം : കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്ലസ് ടു പരീക്ഷയില്‍ ഒരു വിഷയത്തിന് പരാജയപ്പെട്ടതിൽ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കല്ലറ തച്ചോണം വൈഷ്ണവ വിലാസത്തില്‍ വര്‍ഷയാണ് തുങ്ങി മരിച്ചത്.
ഇന്ന് രാവിലെ 10.30 ന് ആണ് വര്ഷയെ വീട്ടി ആത്മഹത്യ ചെയ്ത രീതിയിൽ കണ്ടെത്തിയത്. രാവിലെ റബ്ബര്‍ പാല്‍ എടുക്കാന്‍ പോയി തിരികെ വന്ന അമ്മയാണ് മകൾ തുങ്ങി മരിച്ച നിലയില്‍ കണ്ടത്. കടയ്ക്കല്‍ പൊലീസ് കേസെടുത്തു.
Post Your Comments