COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടാൻ കാരണമെന്തെന്ന് വെളിപ്പെടുത്തി കേ​ന്ദ്ര ആ​രോ​ഗ്യ​മന്ത്രാലയം : റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറയുമ്പോഴും കേരളത്തിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്തെ 50 ശ​ത​മാ​നം കോ​വി​ഡ് കേ​സു​ക​ളും കേ​ര​ള​ത്തി​ല്‍ നി​ന്നാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Read Also : ട്വിറ്ററിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി : ഫോളോവേഴ്‌സിന്റെ എണ്ണം കുതിച്ചുയരുന്നു 

ബക്രീദ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഇ​ള​വു​ക​ളാ​ണ് ഇ​തി​ന് കാ​ര​ണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വു​ക​ള്‍ തീ​വ്ര​വ്യാ​പ​ന​ത്തി​ന് വ​ഴി​വെ​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി കു​റ്റ​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നും കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കർശന നി​ര്‍​ദേ​ശം ന​ല്‍​കി.

കേ​ര​ള​ത്തി​ലെ സ്ഥി​തി അ​തീ​വ ആ​ശ​ങ്ക ജ​ന​ക​മാ​ണെ​ന്നും ക​ര്‍​ശ​ന ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ചൂ​ണ്ടിക്കാ​ട്ടി കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ന്‍ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു ക​ത്ത​യ​ച്ചു. ജൂ​ലൈ പ​ത്തി​നും പ​ത്തൊ​ന്‍​പ​തി​നും ഇ​ട​യി​ല്‍ കേ​ര​ള​ത്തി​ല്‍ 91617 കോ​വി​ഡ് കേ​സു​ക​ളും 775 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു എ​ന്നും രാ​ജേ​ഷ് ഭൂ​ഷ​ന്‍റെ ക​ത്തി​ല്‍ ചൂ​ണ്ടിക്കാ​ട്ടു​ന്നു. സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര സം​ഘം വീ​ണ്ടും കേ​ര​ള​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​മെ​ന്നും ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സം​സ്ഥാ​ന​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ക്ക​ശ​മാ​ക്കാ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​യ​ച്ച ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button