തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതി വിധിക്ക് അനുസരിച്ചുള്ള സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇപ്പോള്‍ സുപ്രീംകോടതി തള്ളിയത് കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയിലെ അപ്പീല്‍ ആണ്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമല്ല. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
പി.ടി. തോമസ് എംഎല്‍എ നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസ് പിന്‍വലിക്കാനുള്ള അവകാശം ഉണ്ടോ ഇല്ലയോ എന്നാണ് വിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടണമെന്ന വിധി ഗുരുതരമാണെന്നും അടിയന്തപ്രമേയ നോട്ടീസില്‍ പി.ടി. തോമസ് വ്യക്തമാക്കി. കയ്യാങ്കളി കേസിലെ പ്രതിസ്ഥാനത്തുള്ള വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ ബുധനാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. കേസില്‍ പ്രതിസ്ഥാനത്തുള്ള എല്ലാവരും വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. ശിവന്‍കുട്ടിക്ക് പുറമേ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, സി.കെ. സഹദേവന്, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍.
Post Your Comments