ന്യൂഡൽഹി: രാജ്യത്ത് സ്റ്റാർട്ടപ്പുകൾ വഴി തൊഴിൽ ലഭിച്ചത് 5.7 ലക്ഷം പേർക്കെന്ന് കേന്ദ്ര സർക്കാർ. 53000 സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ടെന്നും കേന്ദ്രം പാർലമെന്റിനെ അറിയിച്ചു. സ്റ്റാർട്ടപ്പുകൾ രാജ്യത്ത് എത്ര പേർക്ക് തൊഴിൽ നൽകിയെന്ന ബിജെപി അംഗം മനോജ് കിഷോർഭായി കൊടാക്കിന്റെ ചോദ്യത്തിന് വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സോം പ്രകാശ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Read Also: ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തി : സുനാമി മുന്നറിയിപ്പ്
പ്രത്യക്ഷമായും പരോക്ഷമായും സ്റ്റാർട്ടപ്പുകൾ എത്ര പേർക്ക് തൊഴിൽ നൽകിയെന്നായിരുന്നു മനോജ് കിഷോർഭായി പാർലമെന്റിൽ ചോദിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇന്റസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് 52391 സ്റ്റാർട്ടപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി സോം പ്രകാശ് പാർലമെന്റിനെ അറിയിച്ചത്. 2021 ജൂലൈ 14 വരെ 53 സ്റ്റാർട്ടപ്പുകളുടെ മൂല്യം 1.4 ലക്ഷം കോടിയാണ്. അര ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകൾ വഴി രാജ്യത്തെ 5.7 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നും അദ്ദേഹം വിശദമാക്കി. 2016 ലാണ് കേന്ദ്രസർക്കാർ സ്റ്റാർട്ടപ്പ് ഇന്ത്യ പ്രൊജക്ടിന് തുടക്കം കുറിച്ചത്.
Read Also: ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇനി രേവതി ഇല്ല: കൊല്ലത്ത് ആറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്തു
Post Your Comments