KeralaLatest NewsNews

ശിവന്‍കുട്ടിയെ പോലൊരാൾ ഇന്ന് പ്ലസ് ടു റിസൾട്ട് പ്രഖ്യാപിക്കുന്നത് ആ വിദ്യാർത്ഥികളോടുള്ള വലിയ അവഹേളനമാണ്: വി ടി ബല്‍റാം

ശിവന്‍കുട്ടിയ്ക്ക് അല്‍പ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ബല്‍റാം പറഞ്ഞു

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ക്രിമിനല്‍ കേസില്‍ വിചാരണ നേരിടാന്‍ പോകുന്നയാള്‍ ഇന്ന് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. ശിവന്‍കുട്ടിയ്ക്ക് അല്‍പ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  ഇന്ത്യയും അമേരിക്കയും മനുഷ്യന്റെ അന്തസ്സിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി

കുറിപ്പിന്റെ പൂർണരൂപം :

നിയമസഭയിലെ വസ്തുവകകൾ പൊതുമുതലല്ല, അത് തല്ലിത്തകർത്തതിൽ ഒരു നഷ്ടവുമില്ല എന്ന് വാദിക്കാൻ പൊതുഖജനാവിൽ നിന്ന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേസ് നടത്തി സുപ്രീം കോടതിയിൽ നിന്ന് വരെ ശക്തമായ തിരിച്ചടി നേരിട്ട് നാണം കെട്ടിരിക്കുകയാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാർ.

ഇത്തരമൊരു ക്രിമിനൽ കേസിൽ വിചാരണ നേരിടാൻ പോവുന്ന ഒരാൾ ഇന്ന് പ്ലസ് ടു റിസൾട്ട് പ്രഖ്യാപിക്കുന്നത് ആ വിദ്യാർത്ഥികളോടുള്ള ഒരു വലിയ അവഹേളനമാണ്. അൽപ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കിൽ വി ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണം.

VT Balram

shortlink

Related Articles

Post Your Comments

Related Articles


Back to top button