ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ അനുവദിക്കാത്ത കോണ്‍ഗ്രസിനെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നില്‍ തുറന്ന് കാട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം ബിജെപി എംപിമാരോടാണ് ഇത് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് ആണ് കോവിഡ് സാഹചര്യം വിലയിരുത്താനുള്ള സര്‍വകക്ഷി യോഗം ബഹിഷ്കരിച്ചതെന്നും, മറ്റുള്ള കക്ഷികളെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയെന്നും മോദി ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി തടസപ്പെടുത്താന്‍ കോണ്‍ഗ്രസിനൊപ്പം മറ്റു ചില പ്രതിപക്ഷ പാര്‍ട്ടികളും ഉണ്ടെന്നും, അവരെ എല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുമെന്നും മോദി പ്രഖ്യാപിച്ചു. ഒരു കാരണവും ഇല്ലെങ്കിലും പ്രതിപക്ഷത്തിന്റെ മാന്യതയില്ലാത്ത പ്രവർത്തനങ്ങൾ മൂലം പാർലമെന്റ് നിരന്തരം തടസപ്പെടുത്തുന്ന സാഹചര്യമാണ് രണ്ടാം മോദി സർക്കാർ അഭിമുഖീകരിക്കുന്നത്.
ഒരു വിഷയവുമില്ലെങ്കിലും പ്രതിപക്ഷം വിഷയം ഉണ്ടാക്കിയാണ് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് വഴിതിരിച്ചു വിടുന്നതും പാർലമെന്റിൽ ബഹളമുണ്ടാക്കുന്നതും. ഇതുമൂലം പല ചർച്ചകളും നടക്കാതിരിക്കാൻ മനഃപൂർവ്വം ഇവർ ശ്രമിക്കുന്നതായും ബിജെപി വൃത്തങ്ങൾ ആരോപിക്കുന്നു.
Post Your Comments