COVID 19NattuvarthaLatest NewsKeralaNews

പിണറായി വിജയൻ യു.പിയെ കണ്ട് പഠിക്കണം: ആരോ​ഗ്യമന്ത്രി വീണാ ജോർജ് സമ്പൂർണ്ണ പരാജയമെന്ന് കെ സുരേന്ദ്രൻ

ന്യൂഡൽഹി: കൊവിഡിനെ നേരിടുന്നതിൽ കേരളം പൂർണമായും പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വാക്സിനേഷനിൽ മുൻ​ഗണനാക്രമം സർക്കാർ അട്ടിമറിക്കുകയാണെന്നും രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ അനർഹർക്ക് വാക്സിൻ നൽകുകയും സർക്കാർ ജനങ്ങളിൽ ഭീതിപരത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനെ ചെറുത്തുതോൽപ്പിച്ചുവെന്നത് വെറും വാക്ക് മാത്രമാണെന്നും സർക്കാർ പരാജയപ്പെട്ടുവെന്നും വ്യക്തമാക്കിയ അദ്ദേഹം കേരളത്തിൽ പി.ആർ വർക്ക് മാത്രമേ നടക്കുന്നുള്ളൂ എന്നും പരിഹസിച്ചു. കോവിഡിനോട് പോരാടുന്നതിൽ യു.പി കൈവരിച്ച നേട്ടം മാതൃകാപരമാണെന്നും കേരളം യു.പിയെ കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോ​ഗ്യമന്ത്രി വീണാ ജോർജ് സമ്പൂർണ്ണ പരാജയമാണ്. കേരള സർക്കാർ അടിയന്തരമായി ഒരു പ്രതിനിധി സംഘത്തെ യുപിയിലേക്ക് അയക്കണം. എങ്ങനെയാണ് 25 കോടി ജനങ്ങളുള്ള സംസ്ഥാനത്തെ കൊവിഡ് പ്രതിരോധമെന്ന് പിണറായി വിജയൻ പഠിക്കണം. യുപിയിൽ വീട് വീടാന്തരം ആരോ​ഗ്യപ്രവർത്തകർ വാക്സിൻ എത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:ശിവൻകുട്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണ്: പുറത്താക്കാൻ പിണറായി തയ്യാറാകണമെന്ന് വി. മുരളീധരൻ

അതേസമയം, നിയമസഭയിലെ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ നിന്നും നേരിട്ട തിരിച്ചടിയെ കുറിച്ചും സുരേന്ദ്രൻ പ്രതികരിച്ചു. കേസ് പിൻവലിക്കാനുള്ള സംസ്ഥന സർക്കാരിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടുവെന്നും കോടതി വിധി മാനിച്ചു വിചാരണ നേരിടുന്ന വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിച്ച കേസ് സർക്കാർ ഖജനാവിൽ നിന്നും പണം എടുത്ത് നടത്തുന്നത് അം​ഗീകരിക്കാനാവില്ലെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടത്ത് മന്ത്രിയും മുൻമന്ത്രിമാരും ജനപ്രതിനിധികളുമാണെന്നത് കേരളത്തിന് നാണക്കേടായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പിഡിപിപി പോലെയുള്ള ജാമ്യം ലഭിക്കാത്ത ​ഗുരുതരമായ കേസിലാണ് മന്ത്രി വിചാരണ നേരിടുന്നത് എന്ന വസ്തുത നിലനിൽക്കേ, അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ ധാർമ്മികമായും നിയമപരമായും അവകാശമില്ല എന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button